Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പാടിമുക്കിലെ ഫ്‌ളെക്‌സ് ബോര്‍ഡിനെ തള്ളിപറഞ്ഞ് സിപിഎം

കണ്ണൂര്‍: പി ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി ചിത്രീകരിച്ച് അമ്പാടിമുക്കില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് സിപിഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി പൊലീസ് സല്യൂട്ട് സ്വീകരിക്കുന്ന ചിത്രമാണ് ഫ്‌ളെക്‌സ് ബോര്‍ഡില്‍ ചിത്രീകരിച്ചിരുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരിക്കുന്നത്.

നവമാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും, അമ്പാടിമുക്കിലെ പ്രവര്‍ത്തകര്‍ നടത്തിയ പ്രചരണം പാര്‍ട്ടി ശത്രുക്കള്‍ക്കാണ് ഉപകരിച്ചതെന്നും ജില്ലാ കമ്മിറ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. പാര്‍ട്ടിക്കെതിരായി പ്രചരണം നടത്താന്‍ പാര്‍ട്ടി അണികളായിട്ട് അവസരമൊരുക്കരുത്. ഇക്കാര്യത്തില്‍ ജാഗ്യത പാലിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

jayarajan-flex

ഇതിനു മുമ്പും അമ്പാടിമുക്കിലെ ഫ്‌ളെക്‌സുകള്‍ വിവാദമായിരുന്നു. നവകേരള മാര്‍ച്ചിന് മുന്നോടിയായി ഇവിടെ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സില്‍ പിണരായി വിജയനേയും പി ജയരാജനേയും അര്‍ജുനനും കൃഷ്ണനുമായാണ് ചിത്രീകരിച്ചിരുന്നത്. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് ഇമ്പാടിമുക്കില്‍ വീണ്ടും വിവാദ ഫ്‌ളെക്‌സ് ഉയര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+