Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ മകന്‍ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിയിലിട്ട് കത്തിച്ചു.. വന്‍ വഴിത്തിരിവായി കത്ത് പുറത്ത്!

തിരുവനന്തപുരം: തലസ്ഥാനത്ത് അമ്പലമുക്കില്‍ മകന്‍ അമ്മയെ കൊന്ന് കത്തിച്ച കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. ദീപയെന്ന വീട്ടമ്മയെ ആണ് മകന്‍ അക്ഷയ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ജില്ലയെ നടുക്കിയ കൊലപാതകം നടന്നത്. അക്ഷയ് കുറ്റസമ്മതം നടത്തിയിട്ടുള്ളതാണ്. അക്ഷയിനെ പോലീസ് മൂന്നാം മുറയ്ക്ക് വിധേയമാക്കിയതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതിനിടെയാണ് കേസില്‍ വന്‍ ട്വിസ്റ്റായി ഒരു കത്ത് പുറത്ത് വന്നിരിക്കുന്നത്.

പോലീസിന്റെ മൂന്നാംമുറ

പോലീസിന്റെ മൂന്നാംമുറ

അമ്മയുമായുണ്ടായ വഴക്കിനൊടുവില്‍ താന്‍ തന്നെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് അക്ഷയ് പോലീസിന് മൊഴി നല്‍കിയിരുന്നു. അക്ഷയ് നിലവില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. തെളിവെടുപ്പിനിടെ പേരൂര്‍ക്കട പോലീസ് സ്‌റേറഷനില്‍ വെച്ച് അക്ഷയിന് ക്രൂരമര്‍ദ്ദനമേറ്റതായി നേരത്തെ ജയില്‍ മേധാവി ആര്‍ ശ്രീലേഖ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കെട്ടിത്തൂക്കി തല്ലിച്ചതച്ചു

കെട്ടിത്തൂക്കി തല്ലിച്ചതച്ചു

പതിനാറ് മണിക്കൂറോളം അക്ഷയിനെ ലോക്കപ്പില്‍ തലകീഴായി കെട്ടിത്തൂക്കി തല്ലിച്ചതച്ചു എന്നാണ് കണ്ടെത്തല്‍. അക്ഷയിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു. കൂടാതെ ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ പ്രയോഗവും നടത്തി. അക്ഷയിന്റെ മൊഴി രേഖപ്പെടുത്തിയ ആര്‍ ശ്രീലേഖ പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടാണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ആത്മഹത്യാക്കുറിപ്പ്

ആത്മഹത്യാക്കുറിപ്പ്

അതിനിടെയാണ് ദീപയുടേത് കൊലപാതകമല്ല ആത്മഹത്യയാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി പോലീസ് ആരോപിക്കുന്നത്. കൊല്ലപ്പെട്ട ദീപ എഴുതിയെന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദീപയുടെ ബന്ധുക്കള്‍ തന്നെയാണ് ആത്മഹത്യാക്കുറിപ്പ് പോലീസ് സ്‌റേറഷനില്‍ ഹാജരാക്കിയത്.

അസുഖമാണെന്ന് കത്തിൽ

അസുഖമാണെന്ന് കത്തിൽ

താന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്താണ് എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. തനിക്ക് അസുഖമാണ് എന്നും മറ്റുള്ളവര്‍ക്ക് ഒരു ഭാരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണ് എന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. വീട്ടിലെ അലമാരയില്‍ നിന്നുമാണ് കുറിപ്പ് കിട്ടിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

വഴിതിരിക്കാനെന്ന് സംശയം

വഴിതിരിക്കാനെന്ന് സംശയം

എന്നാല്‍ ഈ ആത്മഹത്യാക്കുറിപ്പ് പോലീസ് കണക്കിലെടുത്തിട്ടില്ല. കൊലപാതകം നടന്ന് കഴിഞ്ഞ് പ്രതി കുറ്റസമ്മതവും നടത്തിക്കഴിഞ്ഞ ശേഷമുള്ള ഈ കത്തിന്റെ വരവിനെ പോലീസ് സംശയത്തോടെയാണ് നോക്കിക്കാണുന്നത്. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണോ ബന്ധുക്കള്‍ ശ്രമിക്കുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്.

ക്രിസ്തുമസ് ദിനത്തിലെ കൊല

ക്രിസ്തുമസ് ദിനത്തിലെ കൊല

ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തിലാണ് 23കാരനായ അക്ഷയ് അമ്മയെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അക്ഷയ് അമ്മയെ പിന്നില്‍ നിന്നും തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം ബെഡ്ഷീറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം കുഴിയിലിട്ട് കത്തിക്കുകയും ചെയ്തു. അമ്മയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പോലീസ് പറയുന്നത്.

അവിഹിതമെന്ന് പ്രചാരണം

അവിഹിതമെന്ന് പ്രചാരണം

ദീപയെ കൊലപ്പെടുത്തി കത്തിച്ച ശേഷം അമ്മയെ കാണാനില്ലെന്ന് അക്ഷയ് ബന്ധുക്കളെ അടക്കം വിളിച്ച് പറഞ്ഞു. സഹോദരിയെ സ്‌കൈപ്പില്‍ വിളിച്ച് അമ്മ ഒളിച്ചോടി പോയെന്ന് അറിയിച്ചു. ദീപയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്ന തരത്തില്‍ ചര്‍ച്ചകളുണ്ടാക്കാനും അക്ഷയിന് സാധിച്ചു. രാവിലെയും ദീപ തിരിച്ചെത്തിയില്ലെങ്കില്‍ പോലീസില്‍ പരാതി കൊടുക്കാനിരിക്കുകയായിരുന്നു ബന്ധുക്കള്‍.

കൊന്ന ശേഷം കത്തിച്ചു

കൊന്ന ശേഷം കത്തിച്ചു

അതിനിടെയാണ് കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. കൈ ഒഴികെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അക്ഷയ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചതും. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമയ്ക്ക് പോയി വന്നത് മുതല്‍ അമ്മയെ കാണാനില്ല എന്നാണ് ആദ്യവട്ട ചോദ്യം ചെയ്യലില്‍ അക്ഷയ് പോലീസിനോട് പറഞ്ഞത്. അക്ഷയിന്റെ പെരുമാറ്റത്തില്‍ പോലീസിന് സംശയം തോന്നിയിരുന്നു.

വഴക്കിന് ശേഷം കൊല

വഴക്കിന് ശേഷം കൊല

അക്ഷയിന്റെ അച്ഛന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. ചോദിക്കുമ്പോഴൊക്കെ പണം നല്‍കിയും എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കുകയും ചെയ്തിട്ടും അഞ്ചോളം വിഷയങ്ങളില്‍ അക്ഷയ് തോറ്റത് ദീപയുമായി വഴക്കിന് കാരണമായി. ഇതാണ് അക്ഷയിനെ പ്രകോപിപ്പിച്ചത്. മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു അക്ഷയ് കൊല നടത്തിയതെന്നും പോലീസ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+