അമ്പലപ്പുഴ പാൽപ്പായസം ഇനി 'കഷായം'; ഗോപാല കഷായം... പേറ്റന്റ് ഏറ്റെടുക്കാൻ തയ്യാറെടുത്ത് ദേവസ്വം ബോർഡ്
ആലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രശസ്തമായ പാൽപ്പായസത്തിന്റെ പേര് മാറ്റി. ഇനി 'ഗോപാലകഷായം' എന്നാകും അമ്പലപ്പുഴ പാൽപ്പായസം അറിയപ്പെടുക. ആചാരപരമായി ഗോപാല കഷായം എന്ന പേരിൽ തന്നെയായിരുന്നു അമ്പലപ്പുഴ പാൽപ്പായസം അറിയപ്പെട്ടിരുന്നത്. അമ്പലപ്പുഴ പാൽപ്പായസം, തിരുവാർപ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നല്‍കുകയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യും. താന്‍ സ്ഥാനമൊഴിയുന്നതിനുമുമ്പുതന്നെ ഇതിനുള്ള നടപടികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വ്യാജനിറക്കി വൻതോതിൽ വിൽപ്പനക്ക് ശ്രമിച്ച വിഷയത്തിന് പിന്നാലെയാണ് ഇത്തരത്തിലുള്ള നീക്കവുമായി ദേവസ്വം ബോർഡ് രംഗത്തെത്തിയിരിക്കുന്നത്. ഹരിപ്പാടുള്ള തോംസണ്‍ ബേക്കറിയാണ് പാൽപ്പായസമുണ്ടാക്കി അമ്പലപ്പുഴ പാൽപ്പായസം എന്ന ബ്രാൻഡ് നെയിം തന്നെ ഇട്ടുകൊണ്ട് ബേക്കറി വഴി വിൽപ്പന നടത്തിയത്. ഇതിനെതിരെ ദേവസ്വം ബോർഡ് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications