പാട്ട് വൈറല്‍... അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ കാണാന്‍ സിവ വരുമോ? ധോണിയുടെ മകളെ ക്ഷണിക്കാന്‍ നീക്കം

Subscribe to Oneindia Malayalam
cmsvideo
  ധോണിയുടെ മകള്‍ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക്? | Oneindia Malayalam

  കൊച്ചി: ധോണിയുടെ മകള്‍ സിവ പാടിയ മലയാളം പാട്ട് സോഷ്യല്‍ മീഡിയയില്‍ ശരിക്കും വൈറല്‍ ആയിരുന്നു. ധോണിയുടെ മകളെ പാട്ടുപഠിപ്പിച്ചതാര് എന്ന ചര്‍ച്ചയും ഇപ്പോള്‍ പുരോഗമിക്കുകയാണ്.

  ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

  'അമ്പലപ്പുഴ, ഉണ്ണിക്കണ്ണനോട് നീ... എന്ത് പരിഭവം മെല്ലെ ഓതി വന്നുവോ' എന്ന പാട്ടായിരുന്നു ധോണിയുടെ മകള്‍ സിവ പാടിയത്. ആ അമ്പലപ്പുഴയിലേക്ക് സിവ നേരിട്ട് എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

  ലോകത്തെ ഞെട്ടിക്കാൻ സൗദി അറേബ്യ... ദുബായിയെ വെല്ലുന്ന പ്ലാനുകൾ; മതകാര്‍ക്കശ്യത്തിൽ നിന്ന് പിറകോട്ട്?

  എന്തായാവും സിവയുടെ പാട്ടോടെ അമ്പപ്പുഴ ക്ഷേത്രത്തിന്റെ പേര് ലോക പ്രസിദ്ധമായിരിക്കുകയാണ്. അങ്ങനെ അമ്പലപ്പുഴയ പ്രസിദ്ധയാക്കിയ സിവയെ അവിടേക്ക് എത്തിക്കാനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്.

  ധോണിയുടെ മകള്‍

  ധോണിയുടെ മകള്‍

  ധോണിയുടെ മകളാണ് സിവ. സിവ പാടിയത് എന്ന പേരിലാണ് ആ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

  ഇന്‍സ്റ്റാഗ്രാമില്‍

  ഇന്‍സ്റ്റാഗ്രാമില്‍

  സിവസിങ് ധോണി006 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ആദ്യം ഈ പാട്ട് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലരും ഇത് യൂട്യൂബില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു.

  അമ്പലപ്പുഴയിലേക്ക്

  അമ്പലപ്പുഴയിലേക്ക്

  സിവയെ അമ്പലപ്പുഴ ക്ഷേത്രോത്സവത്തിന് ക്ഷണിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്. ഉത്സവത്തോട് അനുബന്ധിച്ച് സിവയെ മുഖ്യാതിഥിയായി കൊണ്ടുവരാനാണ് ആഗ്രഹം.

  ക്ഷേത്രഭരണ സമിതി

  ക്ഷേത്രഭരണ സമിതി

  ധോണിയുടെ ആരാധകരോ, അമ്പലപ്പുഴയിലെ സാധാരണ ഭക്തരോ അല്ല ഇങ്ങനെ ഒരു കാര്യം ആലോചിക്കുന്നത്. അമ്പലപ്പുഴ ക്ഷേത്ര ഭരണസമിതി തന്നെയാണ്. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിട്ടുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ആദ്യം കത്തയക്കും

  ആദ്യം കത്തയക്കും

  ഉത്സവത്തിന് ക്ഷണിച്ചുകൊണ്ട് ധോണിക്ക് കത്തയക്കുന്ന കാര്യം ആലോചിക്കും എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പ്രയാര്‍ പറഞ്ഞത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് ശേഷം മാത്രമേ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കുകയുള്ളൂ എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

  പന്ത്രണ്ട് കളഭം

  പന്ത്രണ്ട് കളഭം

  അമ്പലപ്പുഴ ഉത്സവത്തിന്റെ ഭാഗമായ പന്ത്രണ്ട് കളഭം ഉത്സവത്തിന് സിവയെ ക്ഷണിക്കാന്‍ ആണത്രെ ഉദ്ദേശിക്കുന്നത്. ജനുവരിയില്‍ ആണ് പന്ത്രണ്ട് കളഭം ഉത്സവം.

  അത് സിവ തന്നെ ആണോ?

  അത് സിവ തന്നെ ആണോ?

  ആ വീഡിയോയില്‍ ഉള്ളത് ധോണിയുടെ മകള്‍ സിവ തന്നെ ആണ് എന്നാണ് മിക്കവരും പറയുന്നത്. എന്നാല്‍ ധോണിയോ കുടുംബാംഗങ്ങളോ ഇക്കാര്യം ഇതുവരെ സ്ഥീരികരിച്ചിട്ടും ഇല്ല.

  അദ്വൈതം

  അദ്വൈതം

  പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനം ആണ് സിവ പാടിയത്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഗാനങ്ങളില്‍ ഒന്നാണ് ഇത്.

  പഠിപ്പിച്ചത് ആര്?

  പഠിപ്പിച്ചത് ആര്?

  അത് ധോണിയുടെ മകള്‍ സിവ ആണെങ്കില്‍ ആരാണ് ആ കുട്ടിയെ ഈ പാട്ട് പഠിപ്പിച്ചത് എന്നാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്. അത് ശ്രീശാന്ത് ആണ് എന്ന് പലരും പറഞ്ഞെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്.

  മലയാളി ആയ?

  മലയാളി ആയ?

  ധോണിയുടെ വീട്ടില്‍ മലയാളിയായ ഒരു ആയ ഉണ്ട് എന്നും അവരാണ് സിവയെ പാട്ട് പഠിപ്പിച്ചത് എന്നും ചിലര്‍ പറയുന്നു. ധോണിയുടെ മലയാളി ബന്ധങ്ങളും ഇപ്പോള്‍ പലരും കാര്യമായിത്തന്നെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

  English summary
  Ambalappuzha temple committee to invite Dhoni's daughter ziva for temple festival- Report.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്