സംസ്ഥാന പുരസ്‌ക്കാര നിറവില്‍ അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍സ് ആശുപത്രി
കല്‍പ്പറ്റ: അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍സ് ആശുപത്രിക്ക് സംസ്ഥാന പുരസ്‌ക്കാരം. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍ പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്തതിനാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍സ് ആശുപത്രിയെ തേടിയെത്തിയത്. നൂറ് ബെഡ്ഡില്‍ താഴെയുള്ള ആശുപത്രികളുടെ വിഭാഗത്തില്‍ അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍സ് ആശുപത്രിക്ക് സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ലഭിച്ചു.
കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന് രണ്ടാം സ്ഥാനവും മുനിസിപ്പാലിറ്റി വിഭാഗത്തില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് ഒന്നാം സ്ഥാനവും, ആറ്റിങ്ങല്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റികള്‍ക്ക് രണ്ടാം സ്ഥാനവും ചിറ്റൂര്‍-തത്തമംഗലം, വടകര മുനിസിപ്പാലിറ്റികള്‍ക്ക് മൂന്നാം സ്ഥാനവും തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് പ്രോത്സാഹന സമ്മാനവും പഞ്ചായത്ത് വിഭാഗത്തില്‍ കുമളി ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. മാലിന്യ നിയന്ത്രണ സംവിധാനത്തില്‍ സംസ്ഥാനതലത്തില്‍ അവാര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചത് അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ആശുപത്രിക്ക് നേട്ടമാവുകയാണ്. വൃത്തിയും വെടിപ്പുമുള്ള പരിസരവും, മാതൃകയായ പ്രവര്‍ത്തനങ്ങളും നടത്തിവന്നതിന് കിട്ടിയ അംഗീകാരം കൂടിയായി ഈ നേട്ടം.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയില്‍ നിന്നും അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍സ് ആശുപത്രി അഡ്മി നിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേബിള്‍ മേമടത്തില്‍ ,സിസ്റ്റര്‍ മെരീന എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ വിതരണം ചെയ്തു. മാലിന്യ സംസ്‌ക്കരണത്തിലും അതിലൂടെ പരിസ്ഥിതി സംരക്ഷണത്തിലും മികവു കാട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 2018-ലെ പരിസ്ഥിതി സംരക്ഷണ അവാര്‍ഡുകളും മന്ത്രി സമ്മാനിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണം, ഓര്‍ഗാനിക് ഫാമിംഗ് തുടങ്ങിയവ ഫലപ്രദമായി നടപ്പിലാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഹരിതകേരള അവാര്‍ഡ് പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ വിതരണം ചെയ്തു.












Click it and Unblock the Notifications