കരീനയും ഹേമമാലിനിയും പിന്നെ മലബാര്‍ ഗോള്‍ഡും
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനെതിരെ ആരോപണങ്ങളും സംശയത്തിന്റെ മുനകളും നീളുമ്പോള്‍ പ്രതിസന്ധിയിലാകുന്ന മറ്റൊരു കൂട്ടരുണ്ട്. ജനങ്ങളുടെ സ്‌നേഹവും ആരാധനയും നല്‍കിയ പ്രശസ്തി വിലയ്ക്ക് വെച്ച് ജ്വല്ലറികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും അംബാസിഡര്‍മാരും മറ്റുമാകുന്ന സെലിബ്രിറ്റികളാണ് അവര്‍. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സൂപ്പര്‍താരം മോഹന്‍ലാലടക്കമുള്ള നടീനടന്മാര്‍.
മെഗാസ്റ്റാര്‍ മോഹന്‍ലാല്‍, തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ, ബോളിവുഡ് സുന്ദരി കരീന കപൂര്‍, തുടങ്ങിയ വമ്പന്‍ സിനിമാ താരങ്ങളാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ അംബാസിഡര്‍മാരുടെ പട്ടികയിലുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് സ്വര്‍ണ വ്യാപാരരംഗത്ത് ഉയര്‍ന്നുവന്ന ഒരു ജ്വല്ലറി എങ്ങിനെയാണ് ഇത്രയും സൂപ്പര്‍താരങ്ങളെ വഹിക്കുന്നത് എന്ന സംശയം പണ്ടേ ഉയര്‍ന്നതാണ്.
സൂപ്പര്‍താരങ്ങളുടെ ചിരിയിലും മോഡലുകളുടെ സ്ഥാനത്തും അസ്ഥാനത്തും നോക്കിയുള്ള ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി പരസ്യങ്ങളിലും മയങ്ങി നില്‍ക്കുകയായിരുന്നു സ്വര്‍ണഭ്രാന്തരായ ഉപഭോക്താക്കള്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇതിനായി മലബാര്‍ ഗോള്‍ഡ് നിരത്തിയ സിനിമാതാരങ്ങളെ നോക്കൂ.

മോഹന്‍ലാല്‍
മെഗാസ്റ്റാര്‍ മോഹന്‍ലാലാണ് മലബാര്‍ ഗോള്‍ഡിന്റെ വിഖ്യാത അംബാസിഡര്‍. 2004 മുതലുണ്ട് മോഹന്‍ലാലിന് മലബാര്‍ ഗോള്‍ഡുമായുള്ള ബന്ധം.

കരീന കപൂര്‍
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് തങ്ങളുടെ കമനീയ ശേഖരത്തിലെത്തിച്ച ബോളിവുഡ് സുന്ദരിയാണ് കരീന കപൂര്‍. 2013 ലാണ് കരീന മലബാറിലെത്തിയത്.

സാനിയ മിര്‍സ
ടെന്നീസ് സെന്‍സേഷനും ചൂടന്‍ സുന്ദരിയുമായ സാനിയ മിര്‍സയും മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു. 2005 ലാണ് സാനിയ മലബാറിന് വേണ്ടി റാക്കറ്റ് വീശിയത്.

ഹേമമാലിനി
സ്വപ്‌നസുന്ദരിയായ ഹേമമാലിനിയെ മലബാര്‍ ഗോള്‍ഡ് തങ്ങളുടെ കൂട്ടിലെത്തിച്ചത് 2006ല്‍. ഇപ്പോഴും മലബാറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരുടെ കൂട്ടത്തില്‍ ഹേമമാലിനിയുണ്ട്.

സൂര്യ
തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയാണ് മലബാര്‍ ഗോള്‍ഡിന്റെ കോളിവുഡില്‍ നിന്നുള്ള പ്രതിനിധി. 2012 ആഗസ്തിലാണ് സൂര്യ മലബാര്‍ ഗോള്‍ഡുമായി കരാറില്‍ ഒപ്പുവെച്ചത്.

പുനീത് രാജ്കുമാര്‍
കര്‍ണാടകത്തില്‍ മലബാര്‍ ഗോള്‍ഡ് സ്വര്‍ണം വില്‍ക്കുന്നത് പുനീത് രാജ്കുമാറിലൂടെയാണ്. 2009 മുതല്‍ 11 വരെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു രാജ്കുമാറിന്റെ മകനായ ഈ യുവ സൂപ്പര്‍ സ്റ്റാര്‍.

ഇളയരാജ
സംഗീതവിശാരദന്‍ ഇളയരാജയും മലബാര്‍ ഗോള്‍ഡിന്റെ അംബാസിഡറാണ്. 2010 മുതല്‍ 12 വരെയായിരുന്നു ഈ കോണ്‍ട്രാക്ട്.

ജൂനിയര്‍ എന്‍ ടി ആര്‍
തെലുങ്കില്‍ ജൂനിയര്‍ എന്‍ ടി ആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സാക്ഷാല്‍ എന്‍ ടി ആറിന്റെ ചെറുമകനുമായിട്ടാണ് മലബാര്‍ ഗോള്‍ഡിന് കരാറുള്ളത്.

ആകെ മൊത്തം ടോട്ടല്‍
മലബാറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരുടെ നിര നോക്കൂ. ഞെട്ടിപ്പോകുന്നില്ലേ ഒരു ജ്വല്ലറിയുടെ ആര്‍ഭാടം കണ്ടിട്ട്.


Click it and Unblock the Notifications