Get Updates
Get notified of breaking news, exclusive insights, and must-see stories!

കുപ്രാചരണങ്ങൾക്ക് പിന്നിൽ ഒരു മാന്യവ്യക്തി; താര വിവാഹത്തെ പിന്തുടർന്ന് വിവാദങ്ങൾ, സത്യം ഇതാണ്

കൊല്ലം: സീരിയൽ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹ വാർത്തകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇരുവരുടെയും വിവാഹം കേക്ക് മുറിച്ച് ആഘോഷിക്കുന്ന അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലോവലിന്റെ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തതോടെ വലിയ വിമർശനമാണ് ആദിത്യനും അമ്പിളി ദേവിക്കുമെതിരെ ഉയർന്നത്.

ആദിത്യന്റെ നാലാമത്തെ വിവാഹമാണിതെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. തനിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ സീരിയൽ രംഗത്തെ ഒരു പ്രമുഖ നിർമാതാവാണെന്നാണ് ആദിത്യൻ ആരോപിക്കുന്നത്. ഇനിയും ഉപദ്രവം തുടർന്നാൽ ഇയാൾക്കെതിരെ ചില തെളിവുകൾ പുറത്ത് വിടുമെന്നും ആദിത്യൻ മുന്നറിയിപ്പ് നൽകുന്നു.

 താര വിവാഹം

താര വിവാഹം

കൊല്ലം കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിൽ വെച്ചാണ് ആദിത്യനും അമ്പിളി ദേവിയും വിവാഹിതരാകുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. താരം വിവാഹമോചിതയായെന്ന കാര്യം വിവാഹവാർത്ത പുറത്ത് വന്നതോടെയാണ് ആരാധകർ അറിയുന്നത്. 2009ലാണ് ക്യാമറാമാനായ ലോവലിനെ അമ്പിളി വിവാഹം കഴിക്കുന്നത്. ആറ് വയസുള്ള ഒരു കുട്ടിയുമുണ്ട് ഇവർക്ക്.

വിവാദങ്ങൾ

വിവാദങ്ങൾ

വിവാഹ വാർത്തകൾ പുറത്ത് വന്നതോടെ പലതരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു, ആശംസകളെക്കാളേറെ കുറ്റപ്പെടുത്തലുകളും വിവാദങ്ങളുമാണ് നവദമ്പതികൾക്ക് നേരിടേണ്ടി വന്നത്. ആദിത്യന്റെ നാലാം വിവാഹമാണിതെന്നും വിവാഹത്തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വാർത്തകൾ പ്രചരിച്ചു.

കേക്ക് മുറിച്ച് ആഘോഷം

കേക്ക് മുറിച്ച് ആഘോഷം

ഇതിന് പിന്നാലെയാണ് അമ്പിളി ദേവിയുടെ മുൻഭർത്താവ് കേക്ക് മുറിച്ച് വിവാഹ വാർത്ത ആഘോഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. മലയാളത്തിലെ പ്രമുഖ സീരിയൽ താരങ്ങൾക്കൊപ്പമായിരുന്നു ലോവലിന്റെ ആഘോഷം. ഇതോടെ ചർച്ചകൾ വീണ്ടും പൊടിപൊടിച്ചു.

അമ്പിളി പറയുന്നത്

അമ്പിളി പറയുന്നത്

കേക്ക് മുറിച്ച് ആഘോഷിച്ച വാർത്ത കേട്ടപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്നാണ് അമ്പിളി ദേവിയുടെ പ്രതികരണം. കുഞ്ഞിന്റെ പിറന്നാൾ ദിനത്തിലായിരുന്നു വിവാഹം. ഇതുവരെ ഒരു പിറന്നാൾ ദിനത്തിൽ പോലും കേക്ക് മുറിക്കാത്ത ആളാണ്. തന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ചയാൾ കുഞ്ഞിന്റെ പിറന്നാൾ മറന്നോയെന്ന് അമ്പിളി ദേവി പരിഹസിക്കുന്നു.
വിവാഹ ജീവിതത്തിൽ താൻ ഒരുപാട് ദുരിതങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു രീതിയിലും ബന്ധം മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് വിവാഹ മോചനം നേടിയതെന്ന് മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ അമ്പിളി ദേവി മനസ്സ് തുറന്നു.

പിന്നിൽ നിർമാതാവ്

പിന്നിൽ നിർമാതാവ്

തനിക്കെതിരെ നടക്കുന്ന കുപ്രാചരണങ്ങൾക്ക് പിന്നിൽ സീരിയൽ രംഗത്തെ ഒരു നിർമാതാവാണെന്നാണ് ആദിത്യൻ ആരോപിക്കുന്നത്. ഇയാൾക്കെതിരെ ചില വാർത്തകളും തെളിവുകളും തന്റെ പക്കലുണ്ടെന്നും കുപ്രാചരണങ്ങൾ തുടർന്നാൽ തെളിവുകൾ പുറത്ത് വിടുമെന്നും ആദിത്യൻ പറയുന്നു. തന്റെ കരിയറും ജീവിതവും തകർക്കാൻ ഇയാൾ ശ്രമിക്കുകയാണെന്നും അവസരങ്ങൾ തട്ടിത്തെറിപ്പിച്ചിട്ടുണ്ടെന്നും ആദിത്യൻ ആരോപിക്കുന്നു.

 കോളിളക്കം സൃഷ്ടിക്കും

കോളിളക്കം സൃഷ്ടിക്കും

18 വർഷമായി താൻ അഭിനയ രംഗത്തുണ്ട്. കൂടെ അഭിനയിച്ച ആർക്കും ഇതുവരെ തന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. സീരിയൽ രംഗത്തെ പലരേയും നശിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ആളാണ് ഈ നിർമാതാവെന്നും ആദിത്യൻ ആരോപിക്കുന്നു. താൻ ചില തെളിവുകൾ പുറത്ത് വിട്ടാൽ പലപ്രമുഖരുടെയും മുഖം മൂടി അഴിഞ്ഞുവീഴുമെന്നും ആദിത്യൻ മുന്നറിയിപ്പ് നൽകുന്നു.

നാല് കല്യാണം കഴിച്ചോ?

നാല് കല്യാണം കഴിച്ചോ?

തനിക്ക് 38 വയസായി. 29ാമത്തെ വയസിലാണ് ആദ്യ വിവാഹം. ആ ബന്ധം അധികം വൈകാതെ അവസാനിക്കുകയായിരുന്നു. ഒരു സീരിയൽ താരമായിരുന്നു തന്റെ ആദ്യ ഭാര്യ. മുന്നോട്ട് കൊണ്ടുപോകാനാകാത്ത സ്ഥിതി വന്നപ്പോൾ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് കണ്ണൂരിൽ നിന്നും ഒരാലോചന വന്നിരുന്നു. ചില പ്രശ്നങ്ങൾ മൂലം അത് ഉപേക്ഷിച്ചു. എന്നാൽ താൻ സ്വർണവും പണവും തട്ടിയെടുത്തു എന്ന തരത്തിൽ കേസ് വന്നു. നിരപരാധിയാണെന്ന് കണ്ടെത്തി കോടതി തന്നെ വെറുതെ വിടുകയായിരുന്നുവെന്നും ആദിത്യൻ വ്യക്തമാക്കി.

അമ്പിളിടെ ഇഷ്ടമായിരുന്നു

അമ്പിളിടെ ഇഷ്ടമായിരുന്നു

15 വർഷങ്ങൾക്ക് മുമ്പ് അമ്പിളിയെ അറിയാം. ഒരു സീരിയലിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് അമ്പിളിയോട് ഇഷ്ടം തോന്നിയിട്ടുണ്ട്. പക്ഷേ തുറന്ന് പറയാൻ കഴിഞ്ഞിട്ടില്ല. വിവാഹശേഷം വർഷങ്ങളോളം അമ്പിളിയെ കണ്ടിട്ടില്ല. അമ്പിളിയെ പിന്നീട് കണ്ടപ്പോൾ വിവാഹജീവിത്തതിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ട് പേരുടെയും ജീവിതം ഇല്ലാതായ അവസ്ഥയിൽ വീട്ടുകാർ മുൻകൈയ്യെടുത്ത് വിവാഹം നടത്തുകയായിരുന്നുവെന്ന് ഇരുവരും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+