കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പൂർ കൊലപാതകം; മൃതദേഹം തമിഴ്നാടിലേക്ക് കടത്താൻ ആലോചിച്ചു, നിർണ്ണായക വിവരങ്ങൾ പുറത്ത്!

Google Oneindia Malayalam News

തിരുവനന്തപുരം: അമ്പൂരിൽ രാഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. രാഖിയുടെ മൃതദേഹം തമിഴ്നാട്ടിലേക്ക് കടത്താൻ ആലോചിച്ചിരുന്നതായി പ്രതികൾ പോലീസിന് മൊവി നൽകി. ഏതെങ്കിലും ഡാമിലോ ചതുപ്പിലോ താഴ്ത്താനായിരുന്നു ആലോചിച്ചരുന്നത്. എന്നാൽ മൃതദേഹവുമായി അധിക ദൂരം സഞ്ചരിക്കുന്നതിനുളള ബുദ്ധിമുട്ട് കണ്കകിലെടുത്താണ് വീട്ടു വളപ്പിൽ തന്നെ കുഴിച്ചിടാൻ പ്രതികൾ തീരുമാനിച്ചത്.

ഉന്നാവോ അപകടം; ട്രക്ക് ഉടമസ്ഥൻ സമാജ് വാദി പാർട്ടി നേതാവിന്റെ സഹോദരൻ, അപകടത്തിൽ അസ്വഭാവികതയില്ലെന്ന് പോലീസ്, നമ്പർ പ്ലേറ്റ് മറച്ചത് വാഹന ലോൺകാരെ പറ്റിക്കാൻ, പെൺകുട്ടിയുടെ സഹോദരന്റെ ജീവനും ആപത്തെന്ന് ബന്ധു!ഉന്നാവോ അപകടം; ട്രക്ക് ഉടമസ്ഥൻ സമാജ് വാദി പാർട്ടി നേതാവിന്റെ സഹോദരൻ, അപകടത്തിൽ അസ്വഭാവികതയില്ലെന്ന് പോലീസ്, നമ്പർ പ്ലേറ്റ് മറച്ചത് വാഹന ലോൺകാരെ പറ്റിക്കാൻ, പെൺകുട്ടിയുടെ സഹോദരന്റെ ജീവനും ആപത്തെന്ന് ബന്ധു!

അഖിലിന്റെ സൈനീക ജോലി പോകുമോ എന്ന ജോലി പ്രതികൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൊലപാതകം പുറത്തറിഞ്ഞാൽ കൊലക്കുറ്റം അഖിലിന്റെ സഹോദരൻ രാഹുൽ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. പക്ഷേ, ആദ്യ പിടിക്കപ്പെട്ടത് സുഹൃത്ത് ആദർശ് ആയതു കാരണം പ്രതികളുടെ കണക്കുകൂട്ടലൊക്കെയും തെറ്റുകയായിരുന്നു. ആദർശായിരുന്നു ആദ്യം അറസ്റ്റിലാകുന്നു. ആദർശിലൂടെയാണ് പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതും.

കുടുംബത്തിനും പങ്ക്

കുടുംബത്തിനും പങ്ക്

രാഖിയുടെ കൊലപാതകത്തിൽ അഖിലിന്റെ കുടുംബത്തിനും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. രാഖിയെ മറവ് ചെയ്ത കുഴി എടുക്കാൻ അഖിലിന്റെ അച്ഛനും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത്രയും വലിയ കുഴി എന്തിനാണെന്ന നാട്ടുകാരുടെ ചോദ്യത്തിന് കൃഷി ആവശ്യത്തിന് എന്നായിരുന്നു അവർ മറുപടി പറഞ്ഞിരുന്നത്. .മൃതദേഹം കണ്ടെടുത്തതോടെയാണ് നാട്ടുകാരും ഇക്കാര്യം അറിയുന്നത്.

കല്ലേറ്... കൂകി വിളി... അസഭ്യവർഷം..

കല്ലേറ്... കൂകി വിളി... അസഭ്യവർഷം..

മുഖ്യപ്രതിയായ അഖിലിനെ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി അമ്പൂരിലെത്തിച്ചിരുന്നു. അഖിലിനെയും കൊണ്ട് വന്ന പോലീസ് വാഹനം നാട്ടുകാർ തടഞ്ഞു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്ത് ഇറങ്ങിയെ അഖിലിനെതിരെ കൂട്ടി വിളിച്ചും അസഭ്യം പറഞ്ഞും നാട്ടുകാർ പ്രതിഷേധിച്ചു. അഖിലിനെതിരെ കല്ലേറും നടന്നു. കൊലപാതകത്തിൽ അഖിലിന്റെ കുടുംബത്തിനും പങ്കുണ്ടെന്നും അവരെയും അറസ്റ്റ് ചെയ്തതിനു ശേഷം മതി തെളിവെടുപ്പ് എന്നായിരുന്നു നാട്ടുകാരുടെ വാദം.

തൊണ്ടി മുതൽ കണ്ടെത്താനായില്ല

തൊണ്ടി മുതൽ കണ്ടെത്താനായില്ല

രാഖിയെ കുഴിച്ചിട്ട സ്ഥലം അഖിൽ കാണിച്ചു കൊടുത്തെങ്കിലും കഴുത്തിന് മുറുക്കി എന്ന് പറഞ്ഞ പ്ലാസ്റ്റിക് കയർ വീട്ടിൽ നിന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. രാഖിയുടേതെന്ന് കരുതുന്ന മുടിയിഴകളും രക്തം കലർന്ന ഇലകളും ഫോറൻസിക് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. നാട്ടുകാരുടെ കനത്ത പ്രതിഷേധം കാരണമാണ് തൊണ്ടി മുതലൊന്നും പോലീസിന് കണ്ടെത്താൻ സാധിക്കാതെ വന്നത്.

അനുനയത്തിന് തയ്യാറായില്ല അതുകൊണ്ട് കൊലപ്പെടുത്തി

അനുനയത്തിന് തയ്യാറായില്ല അതുകൊണ്ട് കൊലപ്പെടുത്തി

രാഖി അനുനയത്തിന് തയ്യാറായില്ല. തന്നെ ജീവിക്കാൻ വിടല്ലെന്ന് രാഖി ഭീഷണിപെടുത്തിയെന്ന് അഖിൽ ജ്യേഷ്ഠനോട് പറഞ്ഞു. എന്നാൽ കൊന്നോട്ടെ എന്ന് ചോദിച്ചപ്പോൾ കൊന്നോളാനാണ് രാഖി പറ‍ഞ്ഞത്. തുടർന്ന് അഖിൽ കൈത്തണ്ട കുഴിത്തിന് മുറുക്കി പിടിച്ചു. കൈ കഴച്ചപ്പോൽ സീറ്റ് ബെൽട്ട് കൊണ്ട് കഴുത്ത് ഞെരിച്ചു. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. രാഖി നിലപാട് മാറ്റിയതാണെങ്കിലോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ ‘ കൈവെച്ചുപോയില്ലേ, തീര്‍ക്കാമെന്ന് കരുതി' എന്നാണ് അഖില്‍ നല്‍കിയ മറുപടി. കഴുത്തുഞെരിച്ച ശേഷം വീഴാതിരിക്കാന്‍ പ്ലാസ്റ്റിക് കയറുകൊണ്ട് സീറ്റിനോട് ചേര്‍ത്ത് കെട്ടിയെന്നും പോലീസ് പറഞ്ഞു. ഈ പ്ലാസ്റ്റിക് കയർ വീട്ടിലുണ്ടെന്ന് പറഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല.

Recommended Video

cmsvideo
സഹോദരങ്ങള്‍ ചേര്‍ന്ന് രാഖിയുടെ ജീവന്‍ എടുത്തു | Oneindia Malayala,
കേസ് വഴിതിരിച്ച് വിടാൻ ശ്രമം

കേസ് വഴിതിരിച്ച് വിടാൻ ശ്രമം

കേസ് വഴി തിരിച്ച് വിടാൻ പ്രതികൾ കുറേ ശ്രമിച്ചിരുന്നു. എന്നാൽ അതെല്ലാം നിശഷ്പ്രഭമാക്കി കേരളപോലീസ് അവരുടെ മിടുക്ക് കാണിച്ചു. രാഖി ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ മരിച്ചതിന് ശേഷവും രാകിയുടെ ബന്ധുക്കൾക്ക് അതേ സിം മറ്റൊരു ഫോമിൽ മാറ്റിയിട്ട്മെസേജ് അയച്ചു. മൃതദേഹത്തിന് പുറത്ത് ഉപ്പ് ഇട്ടു. കൊലപാതകം നടത്തിയ കാർ പല തവണ കഴുതി വൃത്തിയാക്കി. പക്ഷേ, ഇതുകൊണ്ടൊന്നും രക്ഷപ്പെടാൻ മുഖ്യപ്രതിയായ അകിലിനും കൂട്ടാളികൾക്കും കഴിഞ്ഞില്ല.

English summary
Amboor murder case; Out of critical information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X