കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഖിയുടെ കൊലപാതകം; അഖിലും രാഹുലും വിഷം കഴിച്ച് മരിക്കാൻ തീരുമാനിച്ചു, ഗൂഢാലോചന നടന്നത് ജൂൺ 18ന്...

Google Oneindia Malayalam News

തിരുവനന്തപുരം: അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്തുമായി ബന്ധപ്പെട്ട് പുറത്ത് വരുനന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. രാഖിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒന്നാം പ്രതിയായ അഖിലും രണ്ടാം പ്രതിയായ സഹോദരൻ രാഹുലും വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് റിപ്പോർട്ട്. അഖിലിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

<strong>ഉന്നാവോ അപകടം; ലോക്സഭയിൽ പ്രതിഷേധം,അമിത് ഷാ ഉത്തരം പറയണമെന്ന് പ്രതിപക്ഷം!</strong>ഉന്നാവോ അപകടം; ലോക്സഭയിൽ പ്രതിഷേധം,അമിത് ഷാ ഉത്തരം പറയണമെന്ന് പ്രതിപക്ഷം!

ആത്മഹത്യചെയ്യാൻ വാങ്ങിവെച്ച വിഷക്കുപ്പി പോലീസ് കണ്ടെടുത്തതായും മനോരമ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പോലീസ് റിപ്പോർട്ട് പ്രകാരം കൊലപാതകവുമായി ബന്ധപ്പെട്ട് വൻ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. ജൂൺ 18നാണ് കൊലനടത്താനുളള തീരുമാനം അഖിലും രാഹുലും എടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സുഹൃത്തായ ആദർശിനെയും ഈ വിവരം അറിയിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

അണക്കെട്ടിലോ ജലാശയത്തിലോ ഉപേക്ഷിക്കാൻ നീക്കം

അണക്കെട്ടിലോ ജലാശയത്തിലോ ഉപേക്ഷിക്കാൻ നീക്കം

അതേസമയം കൊലപാതകത്തിന് തൊട്ടു മുന്നത്തെ ദിവസമാണ് മൃതദേഹം മൂടാനുള്ള കുഴി എടുത്തത്. അതായത് ജൂൺ 19ന്. 21ന് രാത്രി രാഖിയെ കാറില്‍ അമ്പൂരിയിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി. കൊലപാതകം നടത്തിയശേഷം രാഖിയുടെ ശരീരം അണക്കെട്ടിലോ ജലാശയത്തിലോ ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടത്. പിന്നീട് തമിഴ്നാട്ടിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.

രാഹുൽ മാനസിക പിരിമുറുക്കത്തിൽ

രാഹുൽ മാനസിക പിരിമുറുക്കത്തിൽ

ചെക്ക് പോസ്റ്റിൽ പിടിക്കപ്പെടും എന്ന സംശയത്താലാണ് രാഖിയുടെ മൃതദേഹം വീടിന് പിൻഭാഗത്തുള്ള കുഴിയിൽ കുവിച്ചിടാൻ തീരുമാനിച്ചത്. പിന്നീട് ജോലി സ്ഥലത്ത് പോകുന്നവെന്ന് പറഞ്ഞാണ് അഖിൽ വീട്ടിൽ നിന്ന് ഇറങ്ങിയത്. അഖിൽ പോയതിന് ശേഷം രാഹുൽ മാനസിക പിരിമുറക്കത്തിലായിരുന്നു. വീട്ടുകാർ ചോദിച്ചപ്പോൾ അസുഖമാണെന്നാണ രാഹുൽ പറഞ്ഞിരുന്നത്.

അത്മഹത്യ ചെയ്യാനുള്ള തീരുമാനം

അത്മഹത്യ ചെയ്യാനുള്ള തീരുമാനം

രാഹുലിന്റെ അസുഖത്തെ കുറിച്ച് അച്ഛൻ അഖിലിനെ അറിയിക്കുകയായിരന്നു. ഇത് അറിഞ്ഞ് അകിൽ നാട്ടിലെത്തി. പിന്നീട് ജോലി സ്ഥലത്തേക്ക് മടങ്ങി. അഖിലിന്റെ വരവ് രാഹുൽ മാത്രമേ അറിഞ്ഞുള്ളൂ. വൂട്ടുകാർ പോലും അറിഞ്ഞിരു്നനില്ല്. ഈ സമയത്താണ് അത്മഹത്യയെ കുറിച്ച് ചിന്തിച്ചതും വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും അഖിൽ പോലീസിനോട് പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

മാതാപിതാക്കളുമായി ബന്ധിപ്പിക്കാനുള്ള തെളിവില്ല

മാതാപിതാക്കളുമായി ബന്ധിപ്പിക്കാനുള്ള തെളിവില്ല

എന്നാൽ അഖിലിന്റെ മൊഴി പൂർണ്ണായും പോലീസ് വിശ്വസിച്ചട്ടില്ല. അതേസമയം രാഖിയുടെ മൃതദേഹം കുഴിയിൽ നിന്ന് മാറ്റാനാണോ രണ്ടാമത് അഖിൽ നാട്ടിലെത്തിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്. കൊലപാതകം നടത്തിയ കാര്യം പോലീസിനോട് വെളിപ്പെടുത്തിയിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷക്കുന്നുണ്ട്. കൊലപാതകവുമായി മാതാപിതാക്കളുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മറ്റൊരു വിവാഹം

മറ്റൊരു വിവാഹം

എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് അഖിലും രാഖിയും വിവാഹിതരായത്. പിന്നീട് വീട്ടുകാർ അഖിലിന് മറ്റൊരു വിവാഹം തീരുമാനിച്ചു. ഇതോടെ രാഖിയുമായി അകന്നു. ബന്ധത്തിൽ നിന്ന് പിന്മാറാൻ അഖിൽ ആവശ്യപ്പെട്ടു. ഒരു കാരമവശാലും പിന്മാറില്ലെന്ന് രാഖി പറഞ്ഞതോടെയാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Recommended Video

cmsvideo
സഹോദരങ്ങള്‍ ചേര്‍ന്ന് രാഖിയുടെ ജീവന്‍ എടുത്തു | Oneindia Malayala,
കൊലപാതകത്തിൽ അച്ഛനും പങ്ക്?

കൊലപാതകത്തിൽ അച്ഛനും പങ്ക്?

അതേസമയം അഖിലിന്റെ അച്ഛനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് അയൽവാസികൾ ആരോപിക്കുന്നത്. മൃതദേഹം മറവുചെയ്യാനുള്ള കുഴിയെടുക്കാൻ അഖിന്റെ അച്ഛനടക്കം നാല് പേരുണ്ടായിരുന്നെന്ന് അയൽവാസികൾ നേരത്തെ പറഞ്ഞിരുന്നു. കുവിയെടുക്കുന്നത് മരം നടനായിരുന്നെന്നായിരുന്നു അഖിലിന്റെ അച്ഛൻ അയൽവാസികളോട് പറഞ്ഞിരുന്നത്.

English summary
Amboori muder case; Akhil and Rahul decided to sucide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X