കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പൂരി രാഖി കൊലപാതകം: നെയ്യാറ്റിന്‍കരയിലെത്തിയ രാഖിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

Google Oneindia Malayalam News

തിരുവനന്തപുരും: അമ്പൂരി കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവായേക്കാവുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ കാണുന്ന യുവതി മകള്‍ രാഖിതന്നെയാണ് അച്ചന്‍ സ്ഥീരീകരിച്ചതായി പോലീസ് അറിയിച്ചു. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ജൂലൈ 21 ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ച വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും അച്ഛന്‍ സ്ഥിരീകരിച്ചു.

<strong> പൂവാർ കൊലപാതകം; രാഖി പുറകെ നടന്ന് ശല്ല്യം ചെയ്തു, പക്ഷെ കൊന്നിട്ടില്ലെന്ന് കാമുകൻ, കേസിൽ ദുരൂഹത!</strong> പൂവാർ കൊലപാതകം; രാഖി പുറകെ നടന്ന് ശല്ല്യം ചെയ്തു, പക്ഷെ കൊന്നിട്ടില്ലെന്ന് കാമുകൻ, കേസിൽ ദുരൂഹത!

ഒരു മാസം മുന്‍പ് കാണാതായ പൂവാര്‍ പത്തുന്‍കട ജോയി ഭവനില്‍ രാജന്‍റെ മകള്‍ രാഖിയുടെ മൃതദേഹം തിരുവനന്തപുരം അമ്പൂരി സ്വദേശിയായ അഖിലിന്‍റെ വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് രാഖിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിലിന്‍റെ വീടിനോട് ചേര്‍ന്ന പറമ്പിൽ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുത്തത്.

 cctv-

അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായതോടെയാണ് സുഹൃത്തായ അഖിലിലേക്ക് അന്വേഷണം എത്തുന്നത്. ഇരുവരും കഴിഞ്ഞ ആറുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നും രാഖിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള അഖിലിന്‍റെ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലിസിന്‍റെ നിഗമനം.

അതിനിടെ പോലീസ് കസ്റ്റഡിയിലുള്ള അഖിലിന്‍റെ സുഹൃത്ത് ആദര്‍ശിനെ കോടതി റിമാന്‍ഡ് ചെയ്തു. അഖില്‍ രാഖിയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ടെന്ന് ആദര്‍ശ് മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയാണ് ആദര്‍ശ്. ഒന്നാംപ്രതിയാ അഖില്‍ കരസേനയിലെ ഡ്രൈവര്‍ കം മെക്കാനിക്കായി ലഡാക്കിലാണ് ജോലി ചെയ്യുന്നത്. അഖിലിന്‍റെ ജ്യേഷ്ഠന്‍ രാഹുലാണ് കേസിലെ രണ്ടാംപത്രി.

English summary
Amboori Rakhi case: Police received CCTV footage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X