• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൂവാറിലെ കൊലപാതകം: പ്രണയ തുടക്കം മിസ് കോളിലൂടെ, ഒടുവിൽ കൊലപാതം, മൃതദേഹം നഗ്നമാക്കി കുഴിച്ചിട്ടു!

വെള്ളറമട: പൂവാർ സ്വദേശിനിയുടെ മൃതദേഹം അമ്പൂരിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൂവാർ പുത്തൻകടിയിൽ രാജന്റെ മകൾ രാഖിയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. കഴിഞ്ഞ ഒരുമായി രാഖിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൂവാർ പോലീസിൽ പരാതി നൽകിയിരുന്നു.

മഞ്ചേശ്വരത്തു നിന്ന് തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ വിട്ടയച്ചു; കണ്ടെത്തിയത് മംഗളൂരുവില്‍ നിന്ന്

തുടർന്ന് രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ രാഖി നിരന്തരമായി ഫോണിൽ വിളിച്ചിരുന്നു എന്ന് വിവരം ലഭിച്ചത്. തുടർന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. പറമ്പിൽ കുഴിച്ചിട്ട നിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സൈനീകനാണ് അഖിൽ. അഖിലും സഹോദൻ രാഹുലും സുഹൃത്തായ ആദർശും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം.

പ്രണയം മിസ് കോളിലൂടെ

പ്രണയം മിസ് കോളിലൂടെ

എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഒരു മിസ് കോളിലൂടെയാണ് അഖിലുമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇതിനിടെ മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. എന്നാൽ ആ വിവാഹം രാഖി മുടക്കി.

കഴുത്ത് ഞെരിച്ച് കൊന്നു

കഴുത്ത് ഞെരിച്ച് കൊന്നു

തുടർന്ന് കാറിൽ കൂട്ടിക്കൊണ്ട് പോയി രാഖിയെ കൊലപ്പെടുത്തി, വീട്ടിന് പിറകിൽ കുഴിച്ചു മൂടുകയായിരുന്നു. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം. അഖിലിന്റെ ബ്ധുവിനെയും അയൽവാസിയും സുഹൃത്തുമായ യുവാവിനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്.

കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമം

കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമം

കേസ് വഴിതിരിച്ചു വിടാനുള്ള ആസൂത്രണവും സംഘം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പ് വിതറിയിരുന്നു. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ കിളച്ച് കമുകിൻ തൈകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ സിം മറ്റൊരു ഫോണിലിട്ട് കൊല്ലം സ്വദേശിയോടൊപ്പെ പോകുന്നുവെന്ന സന്ദേശം അയക്കുകയും ചെയ്തിരുന്നു.

പലഹാരങ്ങളുമായി ജോലി സ്ഥലത്തേക്ക്..

കഴിഞ്ഞ തവണ ജോലി സ്ഥലത്ത് നിന്ന് വീട്ടിലെത്തിയ രാഖി അച്ഛന്റെ ചായക്കടയിൽ നിന്ന് സുഹത്തുക്കൾക്ക് പലഹാരങ്ങൾ വാങ്ങിയാണ് വീണ്ടും ജോലി സ്ഥലത്തേക്ക് തിരിച്ചത്. സാധാരണ അവിടെ എത്തിയാൽ വീട്ടിലേക്ക് വിളിക്കുന്ന രാഖി വിളിച്ചില്ല. എറണാകുളത്തെ ഹോസ്റ്റലിൽ ആയിരിക്കുമെന്നു കരുതിയ വീട്ടുകാർ, ദിവസങ്ങൾക്കു ശേഷവും ഫോൺകാൾ പോലുമില്ലാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചു. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ജൂലായ് ആറിന് പോലീസിൽ അറിയിച്ചത്. കഴിഞ്ഞ മാസം 21നാണ് രാഖി ജോലി സ്ഥലത്തേക്ക് തിരിച്ച് പോയത്. പിന്നീടെ രാഖിയെ ആരും കണ്ടിട്ടില്ല.

ആദർശ് പോലീസ് കസ്റ്റഡിയിൽ

ആദർശ് പോലീസ് കസ്റ്റഡിയിൽ

പോലീസിന്റെ അന്വേഷണത്തിൽ യുവതിയും അഖിലേഷ് നായരും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി. അഖിലേഷിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് അയൽവാസിയായ ആദർശ് ഇയാളുടെ ഉറ്റ സുഹൃത്താണെന്നു കണ്ടെത്തിയത്. അഖിലിന്റെ സുഹൃത്ത് ആദർശ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായതോടെയാണ് കേസിന് പുരോഗമനം ഉണ്ടാകുന്നത്. ആഴ്ചകള്‍ക്കു മുന്‍പ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ആദര്‍ശിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ ലഭിച്ചതും മൃതദേഹം കണ്ടെടുത്തതും.

രാഹുൽ ഒളിവിൽ

രാഹുൽ ഒളിവിൽ

ആദർശ് പിടിയിലായെങ്കിലും ബന്ധുവായ രാഹുൽ ഒളിവിലാണ്. അഖിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തും. കൊലയ്‌ക്ക് കൂടുതൽ പേരുടെ സഹായമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതയേള്ളൂ.

English summary
Amboori Rakhi Murder case: Mobile phone help to find the convict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more