രാഖിയുടെ കൊലപാതകം; മൊബൈൽ ഫോണിന് പിന്നാലെ വസ്ത്രങ്ങളും കണ്ടടുത്തു, ഹാൻഡ് ബാഗിനായി തിരച്ചിൽ!
തിരുവനന്തപുരം: അമ്പൂരി വധക്കേസിൽ നിർണ്ണായക തെളിവുകൾ കൂടി ലഭിച്ചു. രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാഖിയുടേതെന്ന് കരുതപ്പെടുന്ന മൊബൈൽ ഫോണും കൊല്ലാനുപയോഗിച്ച കയറും ലഭിച്ചിരുന്നു. ചിറ്റാറ്റിൻകരയിൽ വഴിയരികിൽ ഉപേക്ഷി ച്ച നിലയിലാണ് വസ്ത്രങ്ങൾ കണ്ടെടുത്തത്. രക്ഷപ്പെടുന്നതിനിടയിൽ വസ്ത്രങ്ങൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പ്രതികളുടെ മൊഴി.
കണ്ടെടുത്ത വസ്ത്രത്തിൽ രക്തക്കറയുണ്ട്. കൊലപാതകത്തി്ന് ശേഷം പ്രതികൾ മൂന്ന് ഭാഗങ്ങളിലായാണ് മൊബൈൽഫോൺ ഉപേക്ഷിച്ചത്. തെളിവെടുപ്പിനിടെ പ്രതികൾ തന്നെയാണ് ഫോൺ പോലീസിന് കാണിച്ചു കൊടുത്തത്. രാഖിയുടെ വസ്ത്രങ്ങൾക്കും ഹാന്‍ഡ് ബാഗിനുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് ഇപ്പോൾ വസ്ത്രങ്ങൾ കണ്ടെത്തിയത്.

ഹാൻഡ് ബാഗ് കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുഖ്യപ്രതി അഖിൽ മൊഴി നൽകിയിരുന്നു. അഖിലിന്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് കയർ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 26ാം തീയതിയാണ് രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കാണപ്പെട്ടത്. രാഖിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിന് നൽകിയ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാഖിയുടെ മൃതദേഹം കണ്ടെത്തുന്നത്. അന്വേഷണത്തിനൊടുവിൽ രാഖിയുടെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും ചേർന്നാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications