കളമശേരിയില്‍ ആംബുലൻസ് മറിഞ്ഞ് അപകടം; 6 പേര്‍ക്ക് പരിക്ക്
എറണാകുളം: കൊച്ചി കളമശേരി മെഡിക്കൽ കോളജിനു സമീപം രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞ് അപകടം.ആറ് പേര്‍ക്ക് പരിക്ക് പറ്റി. റോഡിലെ ഡിവൈഡറിലിടിച്ചാണ് അപകടം ഉണ്ടായത്.വേഗതയില്‍ വന്ന വാഹനം ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

മാള ഗുരുധർമം ആശുപത്രിയിൽനിന്ന് ശ്വാസകോശ സംബന്ധരോഗമുള്ള സണ്ണി (52) എന്നയാളുമായി വരികയായിരുന്നു. രോഗിയെ കൂടാതെ 3 ബന്ധുക്കളും നഴ്സും വാഹനത്തിനകത്തുണ്ടായിരുന്നു. പരുക്കുകളോടെ ഇവർ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications