വാട്സാപ്പ് ചാറ്റുകളും ഫോട്ടോകളും പുറത്ത്; പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിൽ ആംബുലൻസ് ഡ്രൈവർ പിടിയിൽ
തിരുവനന്തപുരം: കിളിമാനൂരിൽ പ്ലസ് ടു വിദ്യാർഥിനി ആൽഫിയ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ ആംബുലൻസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പോങ്ങനാട് സ്വദേശി ജിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. പ്രണയത്തിൽ നിന്ന് ജിഷ്ണു പിന്മാറിയതാണ് പെൺകുട്ടി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് വിലയിരുത്തൽ. ജിഷ്ണുവിനെതിരെ പൊലീസ് ആത്മഹത്യാപ്രേരണകുറ്റം ചുമത്തി.

ഞായറാഴ്ചയാണ് ആൽഫിയ വിഷം കഴിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 29 ന് രാവിലെ ചര്‍ദ്ദിലിനെ തുടര്‍ന്ന് അവശനിലയിലായ അല്‍ഫിയയെ ബന്ധുക്കള്‍ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തുന്നത്. അവശതയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച പുലർച്ചെ ആൽഫിയ മരിച്ചത്. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുടുംബാംഗങ്ങള്‍ക്കെല്ലാം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇവരെ ഗൃഹവാസ പരിചരണ കേന്ദ്രത്തിലെത്തിച്ചത് ജിഷ്ണു ജോലി ചെയ്യുന്ന ആംബുലന്‍സില്ലായിരുന്നു. പിന്നീട്, ഇയാള്‍ പെണ്‍കുട്ടിയുടെ നമ്പര്‍ കരസ്ഥമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ചാറ്റിംഗ് ആരംഭിക്കുകയും അത് പ്രണയമായി വളരുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതില്‍ മനംനൊന്താണ് പെണ്‍കുട്ടി വിഷം കഴിച്ചതെന്നാണ് ആരോപണം. ഛർദ്ദിയും ക്ഷീണവും മൂലം ഇതിനിടെ അല്‍ഫിയയെ നാല് ആശുപത്രികളിലെത്തിച്ച് ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. വിഷം കഴിച്ചുവെന്ന കാര്യം അറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവറായ ജിഷ്ണുവിന് അറിയാമായിരുന്നുവെങ്കിലും അത് പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചില്ല. വിഷം കഴിച്ച ശേഷമുള്ള നാല് ദിവസത്തിനിടെ പെണ്‍കുട്ടി സ്കൂളില്‍ പരീക്ഷയെഴുതാനും പോയിരുന്നു.

വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷമാണ് പെൺകുട്ടി മരിച്ചത്. വിഷം കഴിച്ച ശേഷം പെൺകുട്ടി കാര്യം അംബുലന്‍സ് ഡ്രൈവറായ വിഷ്ണുവിനെ വാട്ട്സ്ആപ്പ് വഴി അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല. കൂടാതെ പെൺകുട്ടിക്ക് തിരിച്ച് മോശം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു.

ഇടയ്ക്ക് ഒരു ദിവസം അല്‍ഫിയ സ്‌കൂളില്‍ പരീക്ഷ എഴുതുകയും ചെയ്തു. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എലിവിഷം കഴിച്ചതായി അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് സഹോദരന്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോളാണ് വിഷം കഴിച്ചതായുള്ള സന്ദേശങ്ങള്‍ കണ്ടെത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജിഷ്ണുവിനെതിരെ പൊലീസ് ആത്മഹത്യാപ്രേരണകുറ്റം ചുമത്തി.കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ ഷാജഹാന്‍-സബീന ദമ്പതികളുടെ മകളാണ് ആൽഫിയ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications