Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗിയെ സ്ട്രെച്ചറിൽ നിന്നും വലിച്ചിട്ട സംഭവം; വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്...

രോഗിയെ എത്തിച്ച ആംബുലൻസ് ഡ്രൈവറുടേത് മന:പ്പൂർവമല്ലാത്ത വീഴ്ചയാണെന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്.

തൃശൂർ: രോഗിയെ ആംബുലൻസിലെ സ്ട്രെച്ചറിൽ നിന്ന് വലിച്ചിട്ട് തലകീഴായി കിടത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടാണ് സംഭവത്തിൽ അന്വേഷണം നടത്തി ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

രോഗിയെ എത്തിച്ച ആംബുലൻസ് ഡ്രൈവറുടേത് മന:പ്പൂർവമല്ലാത്ത വീഴ്ചയാണെന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഡ്രൈവർ വേണ്ടത്ര ജാഗത്ര കാണിച്ചില്ലെന്നും, സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച രോഗിയ്ക്ക് മതിയായ ചികിത്സ നൽകിയെന്നും, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതാണ് രോഗിയുടെ മരണകാരണമെന്നും സൂപ്രണ്ട് തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്.

ambulance

റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഗിയുമായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗിയെയാണ് ആംബുലൻസ് ഡ്രൈവർ സ്ട്രെച്ചറിൽ നിന്നും വലിച്ച് താഴെയിട്ടത്. രോഗി ആംബുലൻസിനുള്ളിൽ മലമൂത്ര വിസർജനം നടത്തിയതിനെ തുടർന്നായിരുന്നു ഡ്രൈവറുടെ പരാക്രമം. സ്ട്രെച്ചറിൽ നിന്നും തലകീഴായി നിലത്തേക്ക് വീണ രോഗിയെ മറ്റു ജീവനക്കാരെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഈ പരാക്രമം മാധ്യമങ്ങളിൽ വാർത്തയായത്. അതേസമയം, ആംബുലൻസിലുണ്ടായിരുന്ന രോഗി പിന്നീട് മരണപ്പെട്ടു. എന്നാൽ 40 വയസ് പ്രായമുള്ള ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+