കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിനെ അമൃതയിലെത്തിച്ചു; ചെലവ് സര്‍ക്കാര്‍ വഹിക്കും, ഡ്രൈവറെ അന്വേഷിച്ച് മലയാളികള്‍

Google Oneindia Malayalam News

കൊച്ചി: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ചീറിപ്പായുകയാണ് ആംബുലന്‍സ്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്ത് എത്തേണ്ടത് 10 മണിക്കൂര്‍ കൊണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസന്‍ ദേളി എന്ന 34കാരനാണ്.

തിരുവനന്തപുരത്ത് എത്ര വേഗതയില്‍ പോയാലും ആരോഗ്യനില വഷളായ കുട്ടിയെ എത്തിക്കാന്‍ പറ്റുമോ എന്ന ആശങ്ക നിലനില്‍ക്കവെയാണ് സര്‍ക്കാര്‍ ഇടപെടല്‍. കുഞ്ഞിനെ ചികില്‍സിക്കാന്‍ വേണ്ട എല്ലാ സൗകര്യവും സര്‍ക്കാര്‍ ഇടപെടലിലൂടെ സാധ്യമായി. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യനിമിഷങ്ങളില്‍ പറയുന്നത്. വിവരങ്ങള്‍ ഇങ്ങനെ...

 മന്ത്രിയുടെ ഇടപെടല്‍

മന്ത്രിയുടെ ഇടപെടല്‍

കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. കുട്ടിയുടെ മാതാപിതാക്കളുമായും ആശുപത്രി അധികൃതരുമായും ആരോഗ്യമന്ത്രി കെകെ ശൈലജ ഇടപെട്ടു സംസാരിച്ചു. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികില്‍സ ചെലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു.

ഹൃദ്രോഗത്തെ തുടര്‍ന്ന്

ഹൃദ്രോഗത്തെ തുടര്‍ന്ന്

രാവിലെ 11.15നാണ് ആംബുലന്‍സ് മംഗാലപുരത്ത് നിന്ന് പുറപ്പെട്ടത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞിനാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളത്.

അമൃതയില്‍ എത്തിച്ചു

അമൃതയില്‍ എത്തിച്ചു

4.45ഓടെ കുഞ്ഞിനെ അമൃതയില്‍ എത്തിച്ചു. എല്ലാ സജീകരണങ്ങളും അവിടെ ചെയ്തിരുന്നു. രണ്ട് ഡോക്ടര്‍മാരെ കുഞ്ഞിനെ ചികില്‍സിക്കുന്നതിന് വേണ്ടി മാത്രം ഒരുക്കിനിര്‍ത്തിയിരുന്നു.

എയര്‍ലിഫ്റ്റിങ് പറ്റില്ല

എയര്‍ലിഫ്റ്റിങ് പറ്റില്ല

കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനാല്‍ എയര്‍ലിഫ്റ്റിങ് പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെയാണ് റോഡ് മാര്‍ഗം കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഹസന്‍ തയ്യാറായി വന്നതോടെ വീട്ടുകാരും ശിശു സംരക്ഷണ സമിതിയും നടപടികള്‍ വേഗത്തിലാക്കി.

ഹസന്റെ ദൗത്യം

ഹസന്റെ ദൗത്യം

തിരുവനന്തപുരത്തെത്താന്‍ 15 മണിക്കൂര്‍ സമയം വേണ്ടിവരും. 625 കിലോമീറ്റര്‍ ദൂരം 10 മണിക്കൂര്‍ കൊണ്ട് താണ്ടുകയാണ് ഹസന്റെ മുന്നിലുണ്ടായിരുന്നു ദൗത്യം. ആംബുലന്‍സ് മലപ്പുറം ജില്ലയിലെത്തിയ വേളയിലാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ വേഗത്തിലാക്കിയതും കുഞ്ഞിനെ കൊച്ചിയിലെ അമൃതയില്‍ ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതും.

മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ഗുണം ചെയ്തു

മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ഗുണം ചെയ്തു

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലന്‍സ് കോഴിക്കോട് പിന്നിട്ടു. കാസര്‍കോട് സ്വദേശികളായ സാനിയ - മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് കെഎല്‍ 60 ജെ 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് രണ്ടുമണിയോടെ മുഖ്യമന്ത്രിയുടെ എഫ്ബി പേജില്‍ കുറിച്ചു.

എല്ലാവരും സഹകരിച്ചു

എല്ലാവരും സഹകരിച്ചു

സോഷ്യല്‍ മീഡിയകളിലെല്ലാം ആംബുലന്‍സിന് വേണ്ട യാത്രാ സൗകര്യം ഒരുക്കണമെന്ന് ആഹ്വാനമുണ്ടായിരുന്നു. എല്ലാ വാഹനങ്ങളും ഒഴിഞ്ഞുകൊടുത്തു. പോലീസ് പ്രത്യേകമായി ഇടപെട്ടു. എല്ലാവരും സഹകരിച്ചതോടെ ആംബുലന്‍സിന് എളുപ്പവഴി ഒരുങ്ങി.

ആശങ്കയുള്ള വിവരം

ആശങ്കയുള്ള വിവരം

എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച ഉടനെ ശസ്ത്രക്രിയക്ക് സാധ്യമായില്ല. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് എന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ വിവരം. കുഞ്ഞ് നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. രണ്ടുമണിക്കൂര്‍ നിരീക്ഷണം ആവശ്യമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഹസനെ വളഞ്ഞ് മാധ്യമങ്ങള്‍

ഹസനെ വളഞ്ഞ് മാധ്യമങ്ങള്‍

കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതോടെ എല്ലാവരുടെയും കണ്ണ് ഡ്രൈവറിലേക്ക് തിരിഞ്ഞു. ശരവേഗത്തിലാണ് ഹസന്‍ കുതിച്ചത്. നാല് മണിക്കൂറില്‍ ഹസന്‍ ആംബുലന്‍സുമായി പറന്നത് 450ഓളം കിലോമീറ്ററുകളാണ്. ആശുപത്രിയിലെത്തിച്ച ഹസനോട് മാധ്യമങ്ങള്‍ പ്രതികരണം തേടി. ആശ്വാസത്തിന്റെ ചിരി ഹസന്റെ മുഖത്ത് പ്രകടമായിരുന്നു.

ഒരു പ്രാര്‍ഥന മാത്രം

ഒരു പ്രാര്‍ഥന മാത്രം

കുഞ്ഞിനെ രക്ഷിക്കണമെന്ന ഒരു ചിന്ത മാത്രമായിരുന്നു ഹസന്റെ മനസില്‍. ദൗത്യം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ഹസന്‍. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെടണമെന്ന ഒരു പ്രാര്‍ഥന മാത്രമാണ് ഉള്ളതെന്ന് ഹസന്‍ പറയുന്നു.

രണ്ടാംദൗത്യം ഏറ്റെടുത്ത് യുവാവ്

രണ്ടാംദൗത്യം ഏറ്റെടുത്ത് യുവാവ്

സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്റര്‍ ഉദുമയുടേതാണ് ആംബുലന്‍സ്. ദീര്‍ഘകാലമായി ഹസന്‍ തന്നെയാണ് ഈ ആംബുലന്‍സ് ഓടിക്കുന്നത്. ഇതാദ്യമല്ല ഹസന്‍ ദേളി ദീര്‍ഘദൂര യാത്രകള്‍ ധൈര്യപൂര്‍വം ഏറ്റെടുക്കുന്നത്.

കോണ്‍ഗ്രസും എസ്പിയും ഒന്നിക്കും; അഖിലേഷുമായി ധാരണ? സീറ്റ് വിഭജനത്തിലും പ്രകടം!!കോണ്‍ഗ്രസും എസ്പിയും ഒന്നിക്കും; അഖിലേഷുമായി ധാരണ? സീറ്റ് വിഭജനത്തിലും പ്രകടം!!

English summary
Ambulance mission diverted to Amrutha After Minister Intervention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X