സിപിഎം ഏരിയാ സമ്മേളനത്തിന് ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി ആരോപണം
കണ്ണൂര്‍: സിപിഎം ഏരിയാ സമ്മേളനത്തില്‍ ആമ്പുലന്‍സ് ദുരുപയോഗം ചെയ്തെന്ന് ആരോപണം. വെള്ളിയാഴ്ച ആരംഭിക്കുന്ന സിപിഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിലാണ് ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി ആരോപണം ഉയര്‍ന്നത്.
രോഗികൾക്കും മൃതശരീരങ്ങൾ കൊണ്ട് പോകാനും മാത്രമേ ആംബുലൻസ് ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിയമം ലംഘിച്ചാണ് പാർട്ടി പരിപാടിക്കായി ആംബുലൻസ് ഉപയോഗിച്ചതെന്നാണ് ആരോപണം. ജനം ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വാഹനത്തിന്‍റെ നാലു വശത്തും പ്രചരണ ഫ്ളക്സ് ബോര്‍ഡുകള്‍ കൊണ്ട് മറച്ചിരുന്നു. മുകളില്‍ സൗണ്ട് ബോക്സും ജനറേറ്ററും കെട്ടിവെച്ചുമായിരുന്നു വാഹനം പ്രചരണ ജാഥയ്ക്കായി ഉപയോഗിച്ചത്.ഏരിയാ സമേമളനത്തിന്‍റെ ഭാഗമായി ചമ്പാട് നിന്നാരംഭിച്ച് ചെണ്ടയാട് സമ്മേളന നഗരിയില്‍ സമാപിച്ച ബൈക്ക് റാലിയുടെ അനൗണ്‍സ്മെന്‍റിന് വേണ്ടിയാണ് ആബുലന്‍സ് ഉപയോഗിച്ചതായി പറയുന്നത്.












Click it and Unblock the Notifications