108ല്‍ വിളിച്ചാല്‍ ഇനി ആംബുലന്‍സ് വരില്ല... എല്ലാം നിര്‍ത്തുന്നു, രോഗികള്‍ വലയും
നിലവില്‍ 28 ആംബുലന്‍സുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്
തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളില്‍ 108 എന്ന നമ്പറില്‍ വിളിച്ചാല്‍ ഇനി ആംബുലന്‍സ് പറന്നു വരുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ഈ സര്‍വീസ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇനിയും കൂടുതല്‍ ഫണ്ട് അനുവദിക്കാനാവില്ലെന്ന് ധനവകുപ്പ് തീരുമാനമെടുത്തതോടെയാണ് ഈ സേവനം ബ്രേക്കിടാനൊരുങ്ങുന്നത്. എന്നാല്‍ പുതുതായി ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമോകെയര്‍ പദ്ധതിയുടെ ഭാഗമായി പുതിയ ആംബുലന്‍സുകള്‍ റോഡിലിറക്കുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി 28 ആംബുലന്‍സുകള്‍ മാത്രമേ നിലവില്‍ സര്‍വീസ് നടത്തുന്നുള്ളൂ. മിക്ക ആംബുലന്‍സുകളിലും അടിയന്തര ചികില്‍സ സംവിധാനങ്ങള്‍ കേടായ നിലയിലാണ്. അഞ്ചു വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ആംബുലന്‍സുകള്‍ പിന്‍വലിക്കണമെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 570 പുതിയ ആംബുലന്‍സുകള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. ഇതിലേക്ക് 50 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അതിനാല്‍ ബാക്കി തുക കണ്ടെത്താന്‍ സാധിക്കില്ലെന്നുമാണ് ഇപ്പോള്‍ ധനവകുപ്പ് പറയുന്നത്. മാത്രമല്ല കനത്ത നഷ്ടമാണ് ആംബുലന്‍സുകള്‍ സര്‍ക്കാരിന് ഉണ്ടാക്കിയതെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications