Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഡീഷയിലെ ഗജപതി ജില്ലയ്ക്കായി ആംബുലന്‍സ് സമ്മാനിച്ചു

കൊച്ചി: ഇന്ത്യയിലെയും മിഡില്‍-ഈസ്റ്റിലെയും പ്രമുഖ സ്വകാര്യ ആരോഗ്യപരിചരണ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഒഡീഷയിലെ ഗജപതി ജില്ലയില്‍ സര്‍ക്കാരിന്റെ ആരോഗ്യപരിചരണ സൗകര്യം ലഭ്യമാക്കുതിനായി സൗജന്യമായി ആംബുലന്‍സ് സേവനം ലഭ്യമാക്കി. ജില്ലയിലെ അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് അധിക്രതര്‍ അറിയിച്ചു. ജുബോ പഞ്ചായത്ത് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ബസന്തി മല്ലിക് എംഎല്‍എ ആംബുലന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജുബോ പഞ്ചായത്ത് സര്‍പ്പഞ്ച് സുലോത് റെയ്‌തോ ചടങ്ങില്‍ പങ്കെടുത്തു. പ്രാദേശിക സര്‍ക്കാരിതര സംഘടനയായ സൊസൈറ്റി ഫോര്‍ വെല്‍ഫെയര്‍, ആനിമേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റെ (സ്വാദ്) സഹകരണത്തോടെയാണ് ആംബുലന്‍സ് സേവനം നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി സൗജന്യ ഇസിജിയും എക്കോകാര്‍ഡിയോഗ്രാഫിയും ഉള്‍പ്പെടെയുള്ള സമഗ്രമായ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പും ജില്ലയില്‍ സംഘടിപ്പിക്കുതിന് ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനും ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് പ്രോഗ്രാമും തയ്യാറായിരുന്നു.

nri

ജില്ലയിലെ ആദിവാസി ഊരുകളില്‍ നിന്നുള്ള 365 പേര്‍ മെഡിക്കല്‍ ചെക്കപ്പിനു വിധേയരായി. ആസ്്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ വിജയവാഡയിലും ഗുണ്ടൂരിലുമുള്ള ആസ്റ്റര്‍ രമേഷ് ആശുപത്രികളില്‍നിന്നുള്ള വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് സമഗ്ര മെഡിക്കല്‍ ക്യാംപ് നടത്തിയത്. കൊച്ചിയിലെ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍, ദുബായിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ എന്നിവിടങ്ങളിലെ വോളണ്ടിയര്‍മാരും തദ്ദേശ എന്‍ജിഒ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ നല്‍കിയ പിന്തുണയോടെ ഈ ക്യാംപ് ഒഡീഷയിലെ വിദൂര ജില്ലയ്ക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കി.

nri2

ഗജപതി ജില്ലയിലെ 60 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങളുടെയും പൊതുഗതാഗത സൗകര്യങ്ങളുടെയും അഭാവം കൊണ്ട് പ്രാഥമിക, കമ്മ്യൂണിറ്റി ആരോഗ്യപരിചരണംപോലും ലഭ്യമാവുന്നില്ല എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആളുകള്‍ക്ക് ആശുപത്രിയില്‍ എത്താനുള്ള സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ 75 ശതമാനം പ്രസവങ്ങളും വീടുകളിലാണ് നടക്കുന്നത്. ജില്ലയിലെ ആളുകള്‍ ആംബുലന്‍സ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിനും യഥാസമയം ആശുപത്രിയിലെത്തി ചികിത്സ നേടുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+