പണം മുന്‍കൂര്‍ നല്‍കാത്തതിന്റെ പേരില്‍ ആംബുലന്‍സ് ഓടിയില്ല, ചികിത്സ വൈകി രോഗി മരിച്ചു; പരാതി
കൊച്ചി: പണം മുന്‍കൂര്‍ നല്‍കാത്തതിന്റെ പേരില്‍ ആംബുലന്‍സ് എടുക്കാന്‍ തയ്യാറാകാതിരുന്നതോടെ ചികിത്സ വൈകി രോഗി മരിച്ചതായി പരാതി. വടക്കന്‍ പറവൂര്‍ സ്വദേശിയായ അസ്മയാണ് മരിച്ചത്. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് പണം മുന്‍കൂര്‍ നല്‍കാത്തതിന്റെ പേരില്‍ സര്‍വീസ് വൈകിപ്പിച്ചതെന്ന ആരോപണം നേരിടുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ അസ്മയുടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ആംബുലന്‍സ് പണം സംഘടുപ്പിച്ച് നല്‍കി അര മണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു കടുത്ത പനിയെ തുടര്‍ന്ന് അസ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയുടെ പാര്‍ക്കിംഗില്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്തിരുന്നു. ഈ ആംബുലന്‍സില്‍ കയറ്റിയ ശേഷമാണ് ഡ്രൈവര്‍ കയ്യില്‍ എത്ര പണമുണ്ടെന്ന് ചോദിച്ചത്. എന്നാല്‍ 700 രൂപയാണുള്ളതെന്ന് പറഞ്ഞപ്പോള്‍ അത് മതിയാവില്ലെന്നും 900 രൂപ വേണമെന്നും ഡ്രൈവര്‍ ആവശ്യപ്പെട്ടു.
പണം മുന്‍കൂര്‍ നല്‍കാതെ വാഹനം മുന്നോട്ട് പോകില്ലെന്ന നിലപാടിലായിരുന്നു ഡ്രൈവര്‍. പണം ബൈക്കില്‍ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവര്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ രോഗി കൂടുതല്‍ അവശയായി. പണം സംഘടിപ്പിച്ചതിന് ശേഷമാണ് ഡ്രൈവര്‍ വണ്ടിയെടുത്തത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നു.












Click it and Unblock the Notifications