Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്‍മരിയയ്ക്കായി നാട് കൈകോര്‍ത്തു, 132 കി.മീ പിന്നിട്ട് ആംബുലന്‍സ് കൊച്ചിയില്‍; 2.39 മണിക്കൂര്‍ യാത്ര

തൊടുപുഴ: കട്ടപ്പന ഇരട്ടയാറില്‍ വച്ച് ഹൃദയാഘാതമുണ്ടായ 17കാരി ആന്‍മരിയ ജോയ് എന്ന കുട്ടിയെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി എറണാകുളം അമൃത ആശുപത്രിയില്‍ എത്തിച്ചു. രണ്ട് മണിക്കൂറും 39 മിനിറ്റിലുമാണ് ആംബുലന്‍സ് 132 കിലോ മീറ്റര്‍ പിന്നിട്ട് എറണാകുളത്തെ ആശുപത്രിയില്‍ എത്തിയത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങളടക്കം കൈകോര്‍ത്തപ്പോള്‍ ട്രാഫിക് സിനിമയെ വെല്ലുന്ന നിമിഷങ്ങളാണ് ഉണ്ടായത്.

സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവഗുരുതരമായിരുന്നു. തുടര്‍ന്നാണ് കൊച്ചിയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്. 11.37ന് ആണ് അംബുലന്‍സ് കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ടത്. 2.17 ഓടെ ആംബുലന്‍സ് അമൃത ആശുപത്രിയില്‍ എത്തി. ആംബുലന്‍സിന് വഴിയൊരുക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. അദ്ദേഹവും ആംബുലന്‍സിനൊപ്പം കൊച്ചിയിലേക്ക് തിരിച്ചിരുന്നു.

ann mariya

ആംബുലന്‍സിന് വേണ്ട വഴിയൊരുക്കാന്‍ പൊലീസ് സംവിധാനവും സജ്ജമായിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയ വഴിയും അഭ്യര്‍ത്ഥനയുണ്ടായിരുന്നു. ചെറുതോണി- തൊടുപുഴ- മൂവാറ്റുപുഴ- വൈറ്റില വഴിയാണ് അംബുലന്‍സ് അമൃത ആശുപത്രിയില്‍ എത്തിയത്. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ മന്ത്രി റോഷി അഗസ്റ്റിനും എത്തി. വാഹനത്തിന് വഴിയൊരുക്കിയ യാത്രക്കാര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

'പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ചു നില്‍ക്കുന്ന മലയാളി സമൂഹം ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നതിന് നന്ദി. നിങ്ങളുടെ പിന്തുണയാണ് ഈ മിഷന്‍ വിജയിക്കാന്‍ തുണയായത്. ആന്‍ മരിയ ജോയിയെ രണ്ടര മണിക്കൂര്‍ കൊണ്ട് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. സ്‌കൂള്‍ കൂടി തുറന്നതു കൊണ്ട് വലിയ തിരക്കായിരുന്ന റോഡില്‍ ജനങ്ങള്‍ ആനിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരുമിച്ചു'- മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

'ടെലിവിഷന്‍ ചാനലുകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വിവരം അറിഞ്ഞ് നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും അടക്കമുമുള്ളവര്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസിനൊപ്പം ചേര്‍ന്നു. കട്ടപ്പന മുതല്‍ ആശുപത്രി വരെ ആംബുലന്‍സിന് പൈലറ്റ് ഒരുക്കിയ കേരളാ പോലീസിനും നന്ദി. അടിയന്തരമായി പ്രവര്‍ത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടായ്മയുടെ ഇടപെടലുകളും എടുത്തുപറയേണ്ടതാണ്'.

ഡോക്ടര്‍മാരോട് സംസാരിച്ചു. ആനിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാം എന്ന് അവര്‍ ഉറപ്പു നല്‍കി. ആനിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെട്ടപ്പോള്‍ തന്നെ അമൃതയിലെ ഡോ. ജഗ്ഗു സ്വാമിയെ വിളിച്ചു ഞാന്‍ സംസാരിച്ചിരുന്നു. ആന്‍ എത്തുമ്പോള്‍ തന്നെ ചികിത്സ ആരംഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി കാത്തിരുന്നു. ഇനി ആനിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കാം. ഇവിടം വരെ കൈപിടിച്ച് എത്തിച്ച ദൈവം അവളെ ഇനിയും കാത്തു കൊള്ളും'- മന്ത്രി റോഷി അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പണിക്കന്‍കുടിയില്‍ സ്‌കൂള്‍ പ്രവേശനത്തിനിടെയാണ് മന്ത്രി റോഷി അഗസ്റ്റിന്‍ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പ്രശ്‌നത്തില്‍ ഇടപെട്ട അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഏര്‍പ്പെടുത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+