ജിഷ കേസ് വിധി എല്‍ഡിഎഫ് സര്‍ക്കാരിന് പൊന്‍തൂവല്‍; യുഡിഎഫിന് മ്ലാനത
കൊച്ചി: ജിഷ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് പരമാവധി ശിക്ഷ വാങ്ങിച്ചു നല്‍കാനായത് എല്‍ഡിഎഫ് സര്‍ക്കാരിന് ഗുണം ചെയ്യും. രാജ്യമങ്ങും ചര്‍ച്ചാ വിഷയമായ ഒരു കേസില്‍ അനുകൂല വിധി സമ്പാദിക്കാനായതോടെ സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ജിഷ കേസും ഉള്‍പ്പെടുത്തുമെന്നുറപ്പാണ്. പ്രത്യേകിച്ചും ആഴ്ചകളോളും കേസില്‍ തുമ്പൊന്നും കണ്ടെത്താന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല എന്ന വിമര്‍ശനം കൂടി കണക്കിലെടുക്കുമ്പോള്‍.
ജിഷ കേസില്‍ പ്രതിക്ക് ശിക്ഷ കുറയുകയോ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെവിടുകയോ ചെയ്തിരുന്നെങ്കില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അത് വലിയ ആയുധമാക്കുമായിരുന്നു. പ്രതി അമീറുള്‍ ഡമ്മിയാണെന്ന ആരോപണം തുടക്കം മുതല്‍ ഉണ്ടായിരുന്നതിനാല്‍ അന്വേഷണ സംഘത്തിനും അത് തിരിച്ചടിയാകും.

എന്നാല്‍, ജിഷ കേസില്‍ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞതോടെ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാരാണിതെന്ന് എല്‍ഡിഎഫിന് മേനി നടിക്കാം. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമെല്ലാം വിധിയെ പൂര്‍ണമായി സ്വാഗതം ചെയ്തതും ശ്രദ്ധേയമാണ്.
എല്‍ഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തശേഷം നടന്ന ആദ്യ കാബിനറ്റ് യോഗത്തില്‍ത്തന്നെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അതുവരെ പോലീസ് ഇരുട്ടില്‍ തപ്പുകയിയിരുന്നെങ്കില് എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം വന്നതോടെയാണ് പ്രതിയെ പിടികൂടുന്നതും കോടതിക്ക് നിഷേധിക്കാനാകാത്ത തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കുന്നതും. കേസില്‍ അനുകൂല വിധി വന്നതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ജിഷ കേസ് സര്‍ക്കാര്‍ നേട്ടമായി ഉയര്‍ത്തിക്കാട്ടുമെന്നുറപ്പാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications