കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം ചോര കണ്ട് തലകറങ്ങി വീണു! ഇയാളാണോ ക്രൂരനായ കൊലപാതകി?

ജയിലിലെ സെല്ലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സമയത്ത് രക്തം കണ്ട അമീറുല്‍ ഇസ്ലാം ബോധരഹിതനായെന്നാണ് റിപ്പോര്‍ട്ട്.

Google Oneindia Malayalam News

കൊച്ചി: മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം. നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ അതിക്രൂരമായ പീഡനത്തിന് ശേഷമാണ് കൊലപ്പെടുത്തിയത്. കുടല്‍ മാല പുറത്തുവന്ന നിലയിലായിരുന്നു ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ അന്വേഷണം വഴിമുട്ടിയത് പോലീസിനെയും യുഡിഎഫ് സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.

ഭാര്യയുമായി അവിഹിത ബന്ധം, സുഹൃത്തായ യുവാവിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു! സംഭവം തൃശൂരില്‍...ഭാര്യയുമായി അവിഹിത ബന്ധം, സുഹൃത്തായ യുവാവിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു! സംഭവം തൃശൂരില്‍...

നടിയുടെ കേസില്‍ ഉത്സാഹിച്ചവര്‍ മറന്നു,കൂടെനിന്ന് ഉപ്പുംചോറും തിന്നവര്‍ കുടുംബത്തെ പീഡിപ്പിക്കുന്നുനടിയുടെ കേസില്‍ ഉത്സാഹിച്ചവര്‍ മറന്നു,കൂടെനിന്ന് ഉപ്പുംചോറും തിന്നവര്‍ കുടുംബത്തെ പീഡിപ്പിക്കുന്നു

ഒരു മാസം കൊച്ചിയിലെ വീട്ടില്‍ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ചു!ലക്ഷങ്ങള്‍ വാങ്ങി കേസ് ഒതുക്കി!ഒരു മാസം കൊച്ചിയിലെ വീട്ടില്‍ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ചു!ലക്ഷങ്ങള്‍ വാങ്ങി കേസ് ഒതുക്കി!

പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബി സന്ധ്യ ഐപിഎസിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ സംഘമാണ് കേസിലെ പ്രതിയായ അമീറുല്‍ ഇസ്ലാമിനെ പിടികൂടിയത്. എന്നാല്‍ അമീറുല്‍ ഇസ്ലാമല്ല യഥാര്‍ത്ഥ പ്രതിയെന്ന ആരോപണവുമുയര്‍ന്നിരുന്നു. ഈ വാദങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് കഴിഞ്ഞ ദിവസം കാക്കനാട് സബ്ജയിലില്‍ സംഭവിച്ചത്. ജയിലിലെ സെല്ലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സമയത്ത് രക്തം കണ്ട അമീറുല്‍ ഇസ്ലാം ബോധരഹിതനായെന്നാണ് റിപ്പോര്‍ട്ട്.

2016 ഏപ്രില്‍ 28ന്...

2016 ഏപ്രില്‍ 28ന്...

2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശിനിയും നിയമ വിദ്യാര്‍ത്ഥിനിയുമായ ജിഷയെ വീട്ടിനുള്ളിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്മ രാജശ്വേരി ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സമയത്താണ് ഒറ്റമുറി വീട്ടിനുള്ളില്‍ മൃതദേഹം കണ്ടത്.

ലൈംഗിക പീഡനവും...

ലൈംഗിക പീഡനവും...

അതിക്രൂരമായാണ് ജിഷയെ കൊലപ്പെടുത്തിയത്. വയറിലും കഴുത്തിലും രഹസ്യഭാഗങ്ങളിലും മാരകമായി പരിക്കേറ്റിരുന്നു. ലൈംഗിക പീഡനത്തിന് ശേഷമാണ് കൊലപാതകം നടന്നത്. കുടല്‍ മാല പുറത്തുവന്ന നിലയിലായിരുന്നു വീട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും...

പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും...

സംഭവം നടന്ന് ദിവസങ്ങളായിട്ടും കേസില്‍ പോലീസിന് തുമ്പുണ്ടാക്കാനായിരുന്നില്ല. തുടര്‍ന്ന് സംസ്ഥാനത്താകെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു.സൗമ്യ വധത്തിന് ശേഷം സ്ത്രീ സുരക്ഷയെ സംബന്ധിച്ച് വ്യാപകമായ പരാതികളുയര്‍ന്നതും ഈ സമയത്തായിരുന്നു.

പുതിയ അന്വേഷണ സംഘം, പ്രതിയെ പിടികൂടി...

പുതിയ അന്വേഷണ സംഘം, പ്രതിയെ പിടികൂടി...

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെ ശേഷം ബി സന്ധ്യ ഐപിഎസിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ കേസ് ഏറ്റെടുത്തതിന് ശേഷമാണ് അന്യസംസ്ഥാന തൊഴിലാളിയായ അമീറുല്‍ ഇസ്ലാമിനെ പിടികൂടിയത്. കുളിക്കടവില്‍ വെച്ച് മറ്റൊരു സ്ത്രീ തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് ജിഷ ചിരിച്ചതിന്റെ പ്രതികാരത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് അമീറുല്‍ ഇസ്ലാം പറഞ്ഞതെന്നാണ് പോലീസ് ഭാഷ്യം.

വിവാദങ്ങളും...

വിവാദങ്ങളും...

എന്നാല്‍ ജിഷവധക്കേസില്‍ യഥാര്‍ത്ഥ പ്രതിയെയല്ല പോലീസ് പിടികൂടിയിരിക്കുന്നതെന്ന ആരോപണവും ശക്തമായിരുന്നു. ഒരു രാഷ്ട്രീയ നേതാവിന്റെ പേരും വിഷയവുമായി ഉയര്‍ന്നുകേട്ടിരുന്നു. ജിഷക്കേസില്‍ യഥാര്‍ത്ഥ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു.

രക്തം കണ്ട അമീറുല്‍ ഇസ്ലാം...

രക്തം കണ്ട അമീറുല്‍ ഇസ്ലാം...

കഴിഞ്ഞ ദിവസമാണ് അമീറുല്‍ ഇസ്ലാം കാക്കനാട് സബ്ജയിലില്‍ തലകറങ്ങി വീണത്. ജയിലിലെ സെല്ലില്‍ രണ്ടു തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ രക്തം കണ്ടാണ് അമീറുല്‍ ഇസ്ലാം ബോധരഹിതനായി വീണത്. പിന്നീട് സഹതടവുകാര്‍ ഇയാളുടെ മുഖത്ത് വെള്ളമൊഴിച്ച ശേഷമാണ് ബോധം വീണ്ടെടുത്തത്.

ഇതാണോ ക്രൂരനായ കൊലയാളി...

ഇതാണോ ക്രൂരനായ കൊലയാളി...

ഒരു തുള്ളി രക്തം കണ്ട് ബോധരഹിതനായ അമീറുല്‍ ഇസ്ലാമാണോ ക്രൂരമായ കൊലപാതകം ചെയ്തത് എന്ന സംശയത്തിലാണ് കാക്കനാട് സബ്ജയിലിലെ തടവുകാര്‍. സംഭവമറിഞ്ഞ പോലീസും ആദ്യം ഇതൊരു തമാശയായി കരുതിയെങ്കിലും ഇത് ഗൗരവമേറിയ വിഷയമാണെന്നാണ് വിലയിരുത്തല്‍.

English summary
Ammerul Islam was unconscious in Kakkanad jail,media report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X