മൃഗരതിയ്ക്ക് അമീര്‍ മുമ്പും പോലീസ് പിടിയില്‍... പെരുമ്പാവൂരില്‍ തന്നെ
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം ആടിനെ പീഡിപ്പിച്ചതിന്റെ വീഡിയോ തെളിവുകള്‍ നേരത്തേ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമീറുള്ളിനെതിരെ കേസ് എടുക്കുമെന്നും പറഞ്ഞിരുന്നു.
അമീറുള്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ പുറത്തായപ്പോള്‍ നാട്ടുകാര്‍ ഇതാ പുതിയ ഒരു വിവരവുമായി എത്തിയിരിക്കുന്നു. മൃഗങ്ങളെ ഉപദ്രവിച്ച കുറ്റത്തിന് അമീറിനെ ഒരു വര്‍ഷം മുമ്പ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നുവത്രെ.
ആടിനേയും പശുവിനേയും ആണ് ഇയാള്‍ ക്രൂരമായി ഉപദ്രവിച്ചത്. പീഡനത്തിനിരയായ ആട് ചാവുകയും ചെയ്തു.

ഒരു വര്‍ഷം മുമ്പ്
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം. മേയാന്‍ വിട്ട ആടിനേയും പശുവിനേയും ആണ് ഇയാള്‍ ഉപദ്രവിച്ചത്.

കെട്ടിയിട്ട് പീഡനം
ആടിനേയും പശുവിനേയും അനങ്ങാന്‍ പറ്റാത്ത വിധത്തില്‍ കെട്ടിയിട്ടാണ് ഇയാള്‍ പീഡിപ്പിച്ചത്. പെരുമ്പാവൂരിനടുത്തുള്ള പെരുകുളത്ത് വച്ചായിരുന്നു ഇത്.

നാട്ടുകാര്‍ ഓടിക്കൂടി
പശുവിന്റെ കരച്ചില്‍ കേട്ടാണ് അന്ന് നാട്ടുകാര്‍ ഓടിക്കൂടിയത്. പശുവിനെ രക്ഷിച്ചെങ്കിലും ആട് ചത്തു.

തിരഞ്ഞ് പിടിച്ചു
ആളുകള്‍ ഓടിയെത്തുമ്പോഴേക്കും അമീറുള്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് പ്രദേശത്ത് തിരച്ചില്‍ നടത്തി നാട്ടുകാര്‍ അമീറുള്‍ ഇസ്ലാമിനെ പിടികൂടുകയായിരുന്നു.

പോലീസിലേല്‍പിച്ചു
അന്ന് അമീറുള്‍ ഇസ്ലാമിനെ നാട്ടുകാര്‍ കുറുപ്പംപടി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചിരുന്നു. ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.

നാട്ടുകാര്‍ തിരിച്ചറിഞ്ഞു
ഈ സംഭവം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് അമീറുള്‍ ഇസ്ലാമിനെ നാട്ടുകാരെ കാണിച്ചു. അവര്‍ തിരിച്ചറിയുകയും ചെയ്തു.

ഒരു കേസ് കൂടി
അന്ന് പിടിയിലായത് അമീറുള്‍ ഇസ്ലാം തന്നെയാണെന്ന് തെളിഞ്ഞാല്‍ മൃഗപീഡനത്തിന് ഒരു കേസ് കൂടി ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യും.












Click it and Unblock the Notifications