കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യഥാര്‍ഥ പ്രതി അമീറുള്‍ അല്ല? നഖത്തില്‍ നിന്നു കിട്ടിയ ചര്‍മം മകന്റേത് അല്ലെന്ന് പിതാവ്, സിബിഐ വരണം

ഹൈക്കോടതിയില്‍ പിതാവ് ഉടന്‍ ഹര്‍ജി നല്‍കും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജിഷ കേസ്: യഥാർഥ പ്രതി അമീർ അല്ല? | Oneindia Malayalam

കൊച്ചി: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതക്കേസുകളിലൊന്നാണ് പെരുമ്പാവൂര്‍ ജിഷ വധക്കേസ്. കേസിലെ ഏകപ്രതിയായ അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. വിചാരണ പൂര്‍ത്തിയായ ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറിന് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പ്രതി ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണുള്ളത്.

അതേസമയം, കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അമീറുളിന്റ പിതാവ്. യഥാര്‍ഥ പ്രതി അമീറുള്‍ അല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം ഹര്‍ജി നല്‍കുക.

സിബിഐ വരണം

സിബിഐ വരണം

രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് അമീറുളിന്റെ പിതാവ് തീരുമാനിച്ചിരിക്കുന്നത്. അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്ലാം ഇപ്പോള്‍ കൊച്ചിയിലുണ്ട്. ഇയാള്‍ ഉടന്‍ ജന്‍മനാടായ അസമിലേക്കു പോവും.
മാതാപിതാക്കള്‍ക്കു പ്രായമായതിനാല്‍ ഹര്‍ജി നല്‍കാന്‍ ബദര്‍ തയ്യാറായിരുന്നു. എന്നാല്‍ പിതാവിനെക്കൊണ്ട് ഹര്‍ജി നല്‍കാനാണ് അമീറുളിന്റെ അഭിഭാഷകനായ ആളൂര്‍ നീക്കം നടത്തുന്നതെന്നു മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഹര്‍ജി
ഹൈക്കോടതി തള്ളുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.

തെളിവില്ലെന്ന്

തെളിവില്ലെന്ന്

അമീറുളാണ് ജിഷയെ കൊലപ്പെടുത്തിയത് എന്നതിനു തെളിവില്ലന്നാണ് ഹൈക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടുക. ജിഷയുടെ നഖത്തില്‍ നിന്നും കിട്ടിയ ചര്‍മം അമീറുളിന്റേതാണെന്ന് തെളിയിക്കാന്‍ പോലീസിനായിട്ടില്ല. ജിഷയുടെ ചുരിദാറില്‍ നിന്നു ലഭിച്ച ഉമിനീര്‍ അമീറുളിന്റേതുമായി യോജിക്കുന്നില്ലെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.
മാത്രമല്ല ജിഷയുടെ വീടിന്റെ വാതില്‍പ്പടിയില്‍ നിന്നു ലഭിച്ച രക്തക്കറയുടെ പരിശോധനാ ഫലവും പോലീസ് പുറത്തുപറയുന്നില്ലെന്ന് ഹര്‍ജിയില്‍ സൂചിപ്പിക്കും.

കോടതി ശരിവച്ചു

കോടതി ശരിവച്ചു

പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങളെല്ലാം ശരിവച്ചാണ് കോടതി അമീറുളിനു പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കിയത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ബലാല്‍സംഗം, കൊലപാതകം എന്നീ ഗുരുതരമായ കുറ്റങ്ങള്‍ നടത്തിയത് അമീറുളാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. നിര്‍ഭയ കേസിനു സമനാമായി ഈ പരിഗണിക്കണമെന്നും
പ്രതിക്കു വധശിക്ഷ തന്നെ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.

പിടിയിലായത് ഒന്നരമാസത്തിനു ശേഷം

പിടിയിലായത് ഒന്നരമാസത്തിനു ശേഷം

ജിഷ കൊല ചെയ്യപ്പെട്ട് ഒന്നര മാസത്തിനു ശേഷമാണ് അമീറുളിനെ പോലീസ് പിടികൂടിയത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്.
2016 ജൂണ്‍ 14ന് തമിഴ്‌നാട്-കേരള അഏതിര്‍ത്തിയില്‍ വച്ചാണ് അമീറുളിനെ പോലീസ് പിടികൂടിയത്. കേസില്‍ വിചാരണ ആരംഭിച്ചത് മാര്‍ച്ച് 13നായിരുന്നു.

കുറ്റം നിഷേധിച്ച് അമീറുള്‍

കുറ്റം നിഷേധിച്ച് അമീറുള്‍

വിധി പ്രസ്താവത്തിനു മുമ്പ് കോടതിയില്‍ കൊണ്ടുവന്നപ്പോഴും അമീറുള്‍ കുറ്റം നിഷേധിച്ചിരുന്നു. കൊല നടത്തിയത് താനല്ലെന്നും ആരാണെന്നു തനിക്കറിയില്ലെന്നുമാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
2016ലാണ് രാജ്യത്തെ ഞെട്ടിച്ച് ജിഷ കൊലപാതകം അരങ്ങേറിയത്. ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ വീട്ടിലാണ് ജിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

English summary
Jisha case: Ameerul's father to give petition in High court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X