പിണറായി സര്‍ക്കാരിനെ തകര്‍ക്കാന്‍ ട്രംപിന്റെ ശ്രമം..!! ചുക്കാന്‍ പിടിക്കുന്നത് ചാരസംഘടനയായ സിഐഎ..!!

  • By: അനാമിക
Subscribe to Oneindia Malayalam

കണ്ണൂര്‍: മുതലാളിത്ത ശക്തികള്‍ക്ക് എന്നും എതിരാളികളാണ് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും സര്‍ക്കാരുകളും. ഇഎംഎസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ശ്രമം നടത്തിയിരുന്നതായി ആരോപണം നിലനില്‍ക്കുന്നുണ്ട്. അതിനിടെ നിലവില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ വിദേശത്ത് നിന്നും ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നു.

Read Also: ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: രഹസ്യങ്ങൾ ചുരുളഴിയുന്നു..! പിന്നില്‍ മോദി കളിച്ച നാടകം..!!

Read Also: കുഞ്ഞിന്റെ വയറില്‍ നിന്നും രണ്ടാമത്തെ തല..!! മൂന്ന് കൈയ്യും..!! അത്ഭുത ജന്മത്തില്‍ ഞെട്ടി ലോകം..!!

സർക്കാരിനെ തകർക്കാൻ

കേരളത്തിലെ ഇടത് സര്‍ക്കാരിനെ ഇല്ലായ്മ ചെയ്യാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പണം മുടക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ ആരോപിച്ചു. സിഐഎ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.

മാധ്യമങ്ങളെ ഉപയോഗിക്കുന്നു

ലോകത്തില്‍ ഇന്നുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയാണ് അമേരിക്ക ലക്ഷ്യം വെയ്ക്കുന്നത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളെ ആണ് അമേരിക്ക അതിനായി ഉപയോഗപ്പെടുത്തുന്നതെന്നും പിണറായി പറഞ്ഞു.

വലതുപക്ഷ മാധ്യമങ്ങൾ

ലോകത്ത് ഇന്നുള്ളതില്‍ 95 ശതമാനവും വലതുപക്ഷത്തോട് കൂറുപുലര്‍ത്തുന്ന മാധ്യമങ്ങളാണ്. ജനാധിപത്യത്തേയും എല്ലാ തരം പുരോഗമന ആശയങ്ങളേയും പ്രസ്ഥാനങ്ങളേയും ഇല്ലാതാക്കുന്ന തരം വാര്‍ത്തകളാണ് ഇവര്‍ പ്രസിദ്ധീകരിക്കുന്നത്.

നാശത്തിന്റെ ദൂതന്മാർ

അമേരിക്കയുടെ പക്ഷത്ത് ഏതൊക്കെ രാജ്യങ്ങള്‍ ചേര്‍ന്നിട്ടുണ്ടോ, അവയ്‌ക്കെല്ലാം നാശം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങളെ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളെ തകര്‍ക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്.

വിമോചന സമരകാലത്ത്

കേരളത്തില്‍ ആദ്യകമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപം കൊണ്ടപ്പോള്‍ അതിനെ തകര്‍ക്കാന്‍ അമേരിക്ക പണമിറക്കയെന്ന് അന്നത്തെ അമേരിക്കന്‍ അംബാസിഡര്‍ മൊയ്‌നിഹാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സമചിത്തത നഷ്ടപ്പെട്ട ട്രംപ് ആണ് ഇന്ന് അമേരിക്കയെ നയിക്കുന്നത്.

ഭാവിയിൽ ആശങ്ക

ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള അമേരിക്കയുടെ ഭാവിപ്രവര്‍ത്തനങ്ങളെ ആശങ്കയോട് കാണണമെന്നും പിണറായി പറഞ്ഞു. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കണ്ണൂരില്‍ സിപിഐഎം നടത്തിയ റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

English summary
Pinarayi Vijayan says that America is trying to destroy Communist Government in Kerala
Please Wait while comments are loading...