'അമേരിക്ക വിത്ത് കേരള' ബന്ധം ഊട്ടിയുറപ്പിച്ച് ചെന്നൈയിലെ യുഎസ് കോൺസൽ ജനറലിൻറെ വെർച്വൽ സന്ദർശനം
ചെന്നൈ/തിരുവനന്തപുരം: കേരളവുമായി അമേരിയ്ക്കക്കുള്ള ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ട് ചെന്നൈയിലെ യുഎസ. കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ തിരുവനന്തപുരത്ത് വെർച്വൽ സന്ദർശനം നടത്തി. ഒരു ദിവസം നീണ്ടുനിന്ന പരിപാടിയിൽ പ്രമുഖ വ്യക്തികളുമായും പ്രാദേശിക സംഘടനകളുമായും ചർച്ച നടത്തി. കാലാവസ്ഥാ വ്യതിയാന ലഘൂകരണം മുതൽ കോവിഡ് മഹാമാരിയെ ചെറുക്കുന്നതുവരെയുള്ള വിഷയങ്ങളിൽ അമേരിക്കയും കേരളവും തമ്മിലുള്ള സഹകരണ സാധ്യതകൾ ആരാഞ്ഞു.
പൗരപ്രമുഖരുമായി കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ കേരളത്തിൻറെ വളർച്ചയിലും വികസനത്തിലും സ്ത്രീകളും യുവാക്കളും നൽകിയ സംഭാവനകൾ ചർച്ചയായി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ കാനഡ, മെക്സിക്കോ, കെനിയ എന്നിവിടങ്ങളിലേക്ക് ഈ വർഷം സംഘടിപ്പിച്ച സമാന യാത്രകളെ മാതൃകയാക്കിയാണ് ചെന്നൈ യുഎസ് കോൺസുലേറ്റ് ജനറൽ കാര്യാലയം തിരുവനന്തപുരത്തേക്ക് ഈ വെർച്വൽ സന്ദർശനം ഒരുക്കിയത്.

"കോവിഡ്-19 യാത്രകൾക്ക് വെല്ലുവിളികൾ ഉയർത്തുമ്പോഴും കേരളത്തിലെ ഞങ്ങളുടെ സുഹൃത്തുക്കളുമായും പങ്കാളികളുമായും ഇടപഴകേണ്ടത് അവശ്യമാണ്. തിരുവനന്തപുരത്തേക്കുള്ള എൻറെ വെർച്വൽ സന്ദർശനം ഈ സുപ്രധാന സംസ്ഥാനവുമായുള്ള അമേരിക്കയുടെ ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയും ഇരുകൂട്ടർക്കും പൊതുതാൽപ്പര്യമുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം ഒരുക്കുകയും ചെയ്‌തു. ഒരു ദിവസം നീണ്ടുനിന്ന വെർച്വൽ സന്ദർശനം കേരളത്തിൻറെ സാംസ്‌കാരിക പൈതൃകം, സാമൂഹിക-സാമ്പത്തിക വികസനം, ബഹുസ്വര ചിന്താഗതി, സഹിഷ്‌ണുതയുടെയും സഹനത്തിൻറെയും ശക്തമായ പാരമ്പര്യം എന്നിവയെക്കുറിച്ച് എനിക്ക് ഒട്ടേറെ അറിവുകൾ പകർന്നു നൽകി. കേരളത്തിലേയും അമേരിക്കയിലേയും ജനങ്ങൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിലുമുള്ള ബന്ധങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് കൂടുതൽ ആശയങ്ങളാൽ സമ്പന്നയാണ് ഞാനിപ്പോൾ," കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ സിവി രവീന്ദ്രൻ കോൺസുൽ ജനറൽ റേവിനെ സ്വാഗതം ചെയ്‌തു. തുടർന്ന് കേരള മാതൃകാ വികസനത്തെക്കുറിച്ചും വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, ബഹിരാകാശ സാങ്കേതികവിദ്യ, തീരദേശമേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനം, സേവന മേഖലകൾ, കണ്ടുപിടിത്തങ്ങൾ എന്നിങ്ങനെ പരമ്പരാഗതവും നവീനവുമായ മേഖലകളിലുള്ള കേരളത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും കോൺസുൽ ജനറലിന് വിശദീകരിച്ചു.

കേരള ഐടി പാർക്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോൺ എം തോമസ് തിരുവനന്തപുരം ടെക്‌നോപാർക്കിൻറെ പ്രവർത്തനങ്ങൾ വെർച്വൽ പര്യടനത്തിലൂടെ കോൺസുൽ ജനറലിന് വിശദീകരിച്ചു. കേരളത്തിലെ നിലവിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് അറിയുന്നതിന് കോൺസുൽ ജനറൽ റേവിൻ ഏഴ് പ്രമുഖ യുഎസ്, ഇന്ത്യൻ ഐടി കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
തുടർന്ന് തിരുവനന്തപുരത്തെ വിമെൻസ് മുസ്ലിം അസോസിയേഷൻ, ലൊയോള കോളേജ് സൊസൈറ്റി എന്നിവരുമായി സഹകരിച്ച് ചെന്നൈ യുഎസ്. കോൺസുലേറ്റ് ജനറൽ കാര്യാലയം നടത്തിയ ഇംഗ്ലീഷ് ആക്‌സസ് മൈക്രോ സ്‌കോളർഷിപ്പ് പ്രോഗ്രാമിലെ (ആക്‌സസ്) പൂർവ്വ വിദ്യാർത്ഥികളെയും പരിശീലകരെയും കോൺസുൽ ജനറൽ വെർച്വലായി സന്ദർശിച്ചു. 13 മുതൽ 20 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യത്തിൻറെ അടിസ്ഥാന പാഠങ്ങൾ നൽകുന്ന പ്രോഗ്രാമാണ് ആക്‌സസ്. ആക്‌സസ് പരിശീലകനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് നടത്തുന്ന ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ (ഐവിഎൽപി) പങ്കെടുത്തിട്ടുമുള്ള കേരള സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ സിഎ ലാൽ ചർച്ച നിയന്ത്രിച്ചു.
ഗവേഷണ, വിനോദ, സംരംഭകത്വ, എൻജിഒ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വനിതാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, കേരളത്തിലെ സ്‌ത്രീപക്ഷ മുന്നേറ്റങ്ങളുടെ വളർച്ച, സ്‌ത്രീ ശാക്തീകരണം, ലിംഗസമത്വം, തുല്യത എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് കോൺസുൽ ജനറൽ റേവിൻ ചർച്ച നടത്തി.
ഗവൺമെൻറ് ആർട്സ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ ഗോപകുമാരൻ നായർ തിരുവനന്തപുരത്തിൻറെ ചരിത്രപരമായ പ്രധാന അടയാളങ്ങൾ, അവയും നഗര പൈതൃകവുമായുള്ള ബന്ധം, ആധുനിക തിരുവനന്തപുരത്തിൻറെയും കേരളത്തിൻറെയും സവിശേഷതകൾ എന്നിവ വിശദമായി കോൺസുൽ ജനറലിൻറെ മുന്നിൽ അവതരിപ്പിച്ചു.
Recommended Video
കേരളത്തിൻറെ ശ്രേഷ്‌ഠ കലാരൂപങ്ങൾ അണിനിരന്ന സാംസ്‌കാരിക സന്ധ്യയോടെയാണ് കോൺസുൽ ജനറലിൻറെ തിരുവനന്തപുരത്തേക്കുള്ള വെർച്വൽ സന്ദർശനം സമാപിച്ചത്. ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച് നാടക കലാ വിദ്യാലയം മാർഗി സെൻറർ ഫോർ കഥകളി ആൻഡ് കൂടിയാട്ടം, ദാസ്യം ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ അവതരിപ്പിച്ച കൂടിയാട്ടവും കഥകളിയും മോഹിനിയാട്ടവും കോൺസുൽ ജനറൽ റേവിൻറെ "അമേരിക്ക വിത്ത് കേരള" യാത്രക്ക് പരിസമാപ്‌തി കുറിച്ചു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications