കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോക്കുകൂലി; ബിനാലെയ്‌ക്കെത്തിയ അമേരിക്കന്‍ കലാകാരന്‍ സൃഷ്ടികള്‍ എറിഞ്ഞുടച്ചു

  • By Gokul
Google Oneindia Malayalam News

കൊച്ചി: തന്റെ സൃഷ്ടികള്‍ വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ നോക്കുകൂലി ആവശ്യപ്പെട്ട് ഒരുസംഘം തൊഴിലാളികള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് കൊച്ചി മുസിരിസ് ബിനാലെയ്‌ക്കെത്തിയ അമേരിക്കന്‍ കലാകാരന്‍ സൃഷ്ടികള്‍ എറിഞ്ഞുടച്ചു. രാജസ്ഥാനില്‍ താമസിച്ച് കലാപ്രവര്‍ത്തനം നടത്തുന്ന വാസ്‌വോ എക്‌സ് വാക്‌സോയാണ് വ്യത്യസ്മായ പ്രതിഷേധം പുറത്തെടുത്തത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച വാസ്‌വോ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായിരിക്കുകയാണ്. കേരളത്തിലെ യൂണിയനുകള്‍ക്കുള്ള മരണപത്രമാണ് ഇതെന്ന് വാസ്‌വോ വീഡിയോയില്‍ പറയുന്നു. കേരളത്തില്‍ ബിസിനസ് തകരുന്നത് വെറുതെയല്ല. ആള്‍ക്കൂട്ടം പോലെയാണ് ഇവിടെ യൂണിയന്‍കാരെന്ന് കലാകാരന്‍ പരിഹസിച്ചു.

kochi-binale

സ്ലീപ്പിങ്ങ് ത്രൂ ദ മ്യൂസിയം എന്ന കലാസൃഷ്ടിയാണ് വാസ്‌വോ ബിനാലെയില്‍ ഒരുക്കിയത്. ബിനാലെ അവസാനിച്ചതോടെ അത് തിരിച്ചു കൊണ്ടുപോകാന്‍ തീരുമാനിച്ചു. ചുമട്ടു തൊഴിലാളികളെ ബന്ധപ്പെട്ടപ്പോള്‍ താങ്ങാവുന്നതിലധികമാണ് കൂലി ആവശ്യപ്പെട്ടത്. മറ്റൊരു കൂട്ടരെ കൊണ്ട് അത് വാഹനത്തില്‍ കയറ്റാനും അവര്‍ സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ട്രെക്കില്‍ സാധനങ്ങള്‍ കയറ്റണമെങ്കില്‍ അവര്‍ 60,000 മുതല്‍ 80,000 രൂപ വരെയാണ് ചോദിക്കുന്നത്. ഇനി സ്വയം കയറ്റാമെന്നുവെച്ചാല്‍ സാധനങ്ങള്‍ നശിപ്പിക്കുമെന്നും മറ്റുമുള്ള ഭീഷണിപ്പെടുത്തലും യൂണിയന്‍കാരുടെ വകയായി ഉണ്ടെന്ന് വാസ്‌വോ പറയുന്നു. ഇത്തരത്തിലുള്ള ചൂഷണത്തിന് അവസാനമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

English summary
Kerala's labour unions; American artist destroys his art at Kochi Biennale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X