കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരടിലെ ഫ്ലാറ്റ് പൊളിക്കൽ; പ്രധാനമന്ത്രിക്ക് അമേരിക്കയിൽവെച്ച് നിവേദനം കൈമാറാനൊരുങ്ങി ഉടമകൾ

Google Oneindia Malayalam News

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കെ പ്രധാനമന്ത്രിക്ക് മുമ്പിൽ നിവേദനവുമായി അമേരിക്കയിലുള്ള ഫ്ലാറ്റ് ഉടമകൾ. എഴ് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി വെള്ളിയാഴ്ച അമേരിക്കയിൽ എത്തുന്നുണ്ട്. ഇതിനിടയിൽ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്താനാണ് നിലവിൽ അമേരിക്കയിലുള്ള ഫ്ലാറ്റ് ഉടമകളുടെ നീക്കം.

വാഷിംഗ്ടൺ ഡിസിയിൽ വൻ വെടിവെയ്പ്പ്, ഒരു മരണം, 5 പേർക്ക് പരിക്കേറ്റു, ആക്രമണം വൈറ്റ് ഹൗസിന് തൊട്ടരികെവാഷിംഗ്ടൺ ഡിസിയിൽ വൻ വെടിവെയ്പ്പ്, ഒരു മരണം, 5 പേർക്ക് പരിക്കേറ്റു, ആക്രമണം വൈറ്റ് ഹൗസിന് തൊട്ടരികെ

24ാം തീയതി ഹൂസ്റ്റണിൽ നടക്കുന്ന ചടങ്ങിൽ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക( ഫൊക്കാന)യുടെ സഹായത്തോടെ പ്രധാനമന്ത്രിയെ കാണാനാണ് ഫ്ലാറ്റ് ഉടമകൾ ശ്രമിക്കുന്നത്.
അമേരിക്കയിലുള്ള ഫ്ലാറ്റ് ഉടമകൾക്ക് പൂർണ പിന്തുണ നൽകാൻ ബോർഡ് മീറ്റിംഗിൽ തീരുമാനിച്ചെന്നും യുഎസിലുള്ള നിക്ഷേപകർക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് നിവദനം സമർപ്പിക്കുമെന്നും ഫൊക്കാന ഭാരവാഹികൾ വ്യക്തമാക്കി.

maradu

അതിനിടെ തങ്ങളുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാല് ഫ്ലാറ്റ് ഉടമകൾ ന്യൂ ജേഴ്സി ഗവർണർ ഫിൽ മുർഫിക്ക് കത്തയച്ചിരുന്നു. 7 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയതാണ് അദ്ദേഹം. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെ സമീപിക്കാനും ഇവർ നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Recommended Video

cmsvideo
മരടിലെ ഫ്‌ളാറ്റുടമകള്‍ ഇനി എങ്ങോട്ടേക്ക്

കേരളത്തിലെ യുഎസ് നിക്ഷേപകരെ കേരളാ സർക്കാരും ഫ്ലാറ്റ് നിർമാതാക്കളും വഞ്ചിച്ചുവെന്ന പ്രചാരണമാണ് ഇവർ ഉന്നയിക്കുന്നത്. അമേരിക്കയിലുള്ള പതിനഞ്ചോളം നിക്ഷേപകർ മരടിൽ ഫ്ലാറ്റുകൾ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യയുമായുള്ള നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ന്യൂ ജേഴ്സി ഗവർണർ ഇന്ത്യയിൽ എത്തുന്നത്. സ്വന്തം പൗരന്മാരുടെ സംരക്ഷിക്കാൻ കഴിയാത്ത സർക്കാർ യുഎസ് നിക്ഷേപകരുടെ താൽപര്യം എങ്ങനെ സംരക്ഷിക്കുമെന്നാണ് കരുതേണ്ടതെന്നും ഗവർണർക്ക് അയച്ച കത്തിൽ ഫ്ലാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

English summary
American based flat owners in Maradu to meet Narendra Modi In Houston
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X