ആരും നോക്കാനില്ലാതെ അമേരിക്കന്‍പൗരന്‍; കോവളത്തെ സ്വകാര്യ ഹോട്ടലില്‍ കണ്ടെത്തിയത് പുഴുവരിച്ച നിലയില്‍
തിരുവനന്തപുരം: ആരും നോക്കാനില്ലാതെ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വിദേശ പൗരനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. യുഎസ് പൗരനായ ഇര്‍വിന്‍ ഫോക്‌സിനെയാണ്(77) ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് ഇയാള്‍ കോവളത്തെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വീണ് പരിക്കേറ്റാണ് ഫോക്‌സ് കിടപ്പിലായത്. ഹോട്ടലിലെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. ഇയാളുടെ സഹായിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ സഹായി പാസ്‌പോര്‍ട്ടും രേഖകളും പണവുമായി രാജ്യം വിടുകയായിരുന്നു. ഭക്ഷണമോ പരിചരണമോ ഒന്നുമില്ലാതെ മുറിയില്‍ പൂട്ടിയിട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
കോവളം പോലീസിലെ ബീറ്റ് ഓഫിസര്‍മാര്‍ മുറിയില്‍ നിന്ന് ഞരക്കം കേട്ട് തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബീച്ചിന് സമീപമുള്ള ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ അതിദയനീയമായിരുന്നു അവസ്ഥയെന്നാണ് പോലീസ് പറയുന്നത്. പുഴുവരിച്ച നിലയില്‍ അനങ്ങാന്‍ പോലുമാകാതെ കട്ടിലില്‍ തന്നെ കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും പോലീസ് പറഞ്ഞു. പരിശോധനയ്ക്ക് എത്തിയ പോലീസുകാരോട് രൂക്ഷമായാണ് ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.ഇയാളുടെ നിലവിലെ അവസ്ഥ ഭേദമായതിന് ശേഷം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പോകാനുള്ള നിയമസഹായങ്ങളും മറ്റ് നടപടി ക്രമങ്ങളും ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോവളത്തെ ഹോട്ടല്‍ മുറിയിലായിരുന്നു ഫോക്‌സിന്റെ താമസം. ഇതിനിടെയാണ് പാസ്‌പോര്‍ട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്ന് കളഞ്ഞത്. ഇതോടെ ഹോട്ടല്‍ മുറിയില്‍ ഒറ്റപ്പെട്ട ഇയാള്‍ക്ക് ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ബീച്ചിന് സമീപമുള്ള ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയെന്നാണ് പൊലീസ് പറയുന്നത്. പുഴുവരിച്ച നിലയില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണെന്നും എണീക്കാന്‍ പോലും സാധിക്കാതെ കിടക്കയില്‍ തന്നെ കിടക്കുന്ന അവസ്ഥയിലുമാണ് ഇയാളെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. പിന്നീട് ഉടന്‍ അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് മാറ്റുകയായിരുന്നു. ചികിത്സ നല്‍കാത്ത ഹോട്ടല്‍ ഉടമക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുമെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications