കോട്ടയത്ത് അമേരിക്കന്‍ കോര്‍ണര്‍ വരുന്നു
കോട്ടയം:മലയാളികളെ അമേരിക്കയോട് കൂടുതല്‍ അടുപ്പിക്കുന്നതിനായി കോട്ടയത്ത് ഒരു സംവിധാനം വരുന്നു. അതിന്റെ പേരാണ് അമേരിക്കന്‍ കോര്‍ണര്‍.
ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആണ് ഇങ്ങനെയൊരു സംരംഭത്തിന് പിറകില്‍. അമേരിക്കയില്‍ ജോലി തേടുന്ന മലയാളികള്‍ക്ക് പ്രതീക്ഷയുടെ ഒരു വാതിലായിരിക്കും അമേരിക്കന്‍ കോര്‍ണറിലൂടെ തുറക്കപ്പെടുക.

ജൂണ്‍ 14 ശനിയാഴ്ചയാണ് അമേരിക്കന്‍ കോര്ണറിന്റെ ഉദ്ഘാടനം. അമേരിക്കന്‍ കോര്ണറാണെങ്കിലും ഉദ്ഘാടനത്തിന് ബരാക്ക് ഒബാമയൊന്നും എത്തുന്നില്ല കെട്ടോ. നമ്മുടെ സ്വന്തം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുക. അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ ജെനിഫര്‍ മക്ലന്റയറും ചടങ്ങിനെത്തും.
എന്താണ് അമേരിക്കന്‍ ജീവിതം, അവിടത്തെ സംസ്കാരം, ജോലി സാധ്യതകള്‍, വിദ്യാഭ്യാസ രീതികള്‍ ഇതെല്ലാം മലയാളികള്‍ക്ക് അമേരിക്കന്‍ കോര്‍ണറിലൂടെ അറിയാന്‍ പറ്റും. അമേരിക്കയില്‍ നിന്നുള്ള പുസ്തകങ്ങള്‍, മാഗസിനുകള്‍, പഠനോപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ടാകും.
അമേരിക്കന്‍ കോണ്‍സുലേറ്റ് തുടങ്ങുന്ന ആദ്യത്തെ അമേരിക്കന്‍ കോര്ണറല്ല ഇത്. മുമ്പൊരെണ്ണം അങ്ങ് ബാംഗ്ലൂരിലും തുടങ്ങിയിരുന്നു. അത് വിജയകരമായതോടെയാണ് കേരളത്തിലും ഒന്ന് തുടങ്ങുന്നത്. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ അമേരിക്കന്‍ കോര്‍ണറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക വിരുദ്ധര്‍ ഏറെയുള്ള നാടാണ് കേരളം. പക്ഷേ അമേരിക്കക്ക് അതൊരു പ്രശ്നമല്ല .
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications