കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് അമേരിക്കന്‍ കോര്‍ണര്‍ വരുന്നു

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം:മലയാളികളെ അമേരിക്കയോട് കൂടുതല്‍ അടുപ്പിക്കുന്നതിനായി കോട്ടയത്ത് ഒരു സംവിധാനം വരുന്നു. അതിന്റെ പേരാണ് അമേരിക്കന്‍ കോര്‍ണര്‍.

ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആണ് ഇങ്ങനെയൊരു സംരംഭത്തിന് പിറകില്‍. അമേരിക്കയില്‍ ജോലി തേടുന്ന മലയാളികള്‍ക്ക് പ്രതീക്ഷയുടെ ഒരു വാതിലായിരിക്കും അമേരിക്കന്‍ കോര്‍ണറിലൂടെ തുറക്കപ്പെടുക.

American Corner

ജൂണ്‍ 14 ശനിയാഴ്ചയാണ് അമേരിക്കന്‍ കോര്‍ണറിന്റെ ഉദ്ഘാടനം. അമേരിക്കന്‍ കോര്‍ണറാണെങ്കിലും ഉദ്ഘാടനത്തിന് ബരാക്ക് ഒബാമയൊന്നും എത്തുന്നില്ല കെട്ടോ. നമ്മുടെ സ്വന്തം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുക. അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ ജെനിഫര്‍ മക്ലന്‍റയറും ചടങ്ങിനെത്തും.

എന്താണ് അമേരിക്കന്‍ ജീവിതം, അവിടത്തെ സംസ്‌കാരം, ജോലി സാധ്യതകള്‍, വിദ്യാഭ്യാസ രീതികള്‍ ഇതെല്ലാം മലയാളികള്‍ക്ക് അമേരിക്കന്‍ കോര്‍ണറിലൂടെ അറിയാന്‍ പറ്റും. അമേരിക്കയില്‍ നിന്നുള്ള പുസ്തകങ്ങള്‍, മാഗസിനുകള്‍, പഠനോപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ടാകും.

അമേരിക്കന്‍ കോണ്‍സുലേറ്റ് തുടങ്ങുന്ന ആദ്യത്തെ അമേരിക്കന്‍ കോര്‍ണറല്ല ഇത്. മുമ്പൊരെണ്ണം അങ്ങ് ബാംഗ്ലൂരിലും തുടങ്ങിയിരുന്നു. അത് വിജയകരമായതോടെയാണ് കേരളത്തിലും ഒന്ന് തുടങ്ങുന്നത്. ലോകത്തിന്‍റെ വിവധ ഭാഗങ്ങളില്‍ അമേരിക്കന്‍ കോര്‍ണറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക വിരുദ്ധര്‍ ഏറെയുള്ള നാടാണ് കേരളം. പക്ഷേ അമേരിക്കക്ക് അതൊരു പ്രശ്‌നമല്ല .

English summary
American corner to start at Kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X