പൂച്ചത്തര്‍ക്കം: അമേരിക്കന്‍ മലയാളി ആത്മഹത്യ ചെയ്ത
ന്യൂയോര്‍ക്ക്: പൂച്ചയുടെ ഉടമസ്ഥതയെച്ചൊല്ലി ഒരു ആത്മഹത്യ. അതിലും ഒരു മലയാളി ബന്ധം.
അമേരിക്കയിലാണ് സംഭവം. പൂച്ചയുടെ അവകാശത്തര്‍ക്കം ആത്മഹത്യയിലേക്ക് നയിച്ചത് മലയാളിയായ വനിത മൃഗഡോക്ടറേയാണ്. ടിവി നൗ ലൈവാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രോങ്ക്‌സില്‍ മൃഗങ്ങള്‍ക്കായുള്ള ആശുപത്രി നടത്തിവന്നിരുന്ന ഡോ. ഷേര്‍ളി കോശി എന്ന മലയാളിയാണ് ആത്മഹത്യ ചെയ്തത്. തെരുവില്‍ നിന്ന് കിട്ടിയ ഒരു പൂച്ചയെ സംബന്ധിച്ച അവകാശ തര്‍ക്കമാണ് ഡോ.ഷേര്‍ലിയെ ആത്മഹത്യയിലേക്ക് നയിച്ചത്.
മൃഗസംരക്ഷണത്തിനായി ഒരു ക്ലിനിക്ക് നടത്തുന്നുണ്ടായിരുന്നു ഡോക്ടര്‍ ഷേര്‍ലി. ഒരിക്കല്‍ വഴിയില്‍ നിന്ന് അവശനിലയില്‍ കിട്ടിയ ഒരു പൂച്ചയെ ഒരാള്‍ ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
'കാള്‍'എന്ന് പേരിട്ട പൂച്ച ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ ഡോക്ടറുടെ പ്രിയപ്പെട്ടവനായത്രെ. എന്നാല്‍ ഇതിനിടെ ഗ്വെന്‍ ജര്‍മാര്‍ക്ക് എന്നൊരാള്‍ പൂച്ചയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് രംഗത്തെത്തി.
തര്‍ക്കം ഒടുവില്‍ കേസായി. കേസ് കോടതയിലും എത്തി. ഇതിനിടെ ക്ലിനിക്ക് നഷ്ടത്തിലായ ഡോക്ടര്‍ക്ക് കേസ് നല്ലവിധത്തില്‍ നടത്താനും പറ്റാതായി. കൂടാതെ എതിര്‍കക്ഷിക്കാരുടെ അവഹേളനങ്ങളും.
ഫെബ്രുവരി 16 നാണ് ഷര്‍ളി സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പിലാണ് തന്റെ മനോവ്യഥക്കുള്ള കാരണം ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications