ഹസ്സന്‍റെ 'ആശങ്കയ്ക്ക്' ആമിയുടെ മറുപടി
തൃശൂര്‍: കെപിസിസി ഉപാധ്യക്ഷനാണ് എംഎം ഹസ്സന്‍. ആമി എന്നാല്‍ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളുടെ മകളും. ആമിയ്ക്ക് മുന്നില്‍ ഹസ്സന്‍ തോറ്റു എന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല, പക്ഷേ ഹസ്സനെ ഉത്തരം മുട്ടിയ്ക്കുന്ന മറുപടിയാണ് ആമി നല്‍കിയത്.
മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും ഷൈനയുടേയും മകളായതില്‍ അഭിമാനിയ്ക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ആമി പറഞ്ഞത്. ആമിയുടെ പ്രസ്താവന ആശങ്കയുളവാക്കുന്നതാണെന്നാണ് ഇതിനോട് എംഎം ഹസ്സന്‍ പ്രതികരിച്ചത്.

എംഎം ഹസ്സന്റെ ആശങ്കയ്ക്കാണ് ആമി ഇപ്പോള്‍ മറുപടി നല്‍കിയിരിയ്ക്കുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നവര്‍ മാന്യന്‍മാരും സാധരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവര്‍ ഭീകരവാദികളും ആകുന്ന വ്യവസ്ഥിതിയിലാണ് തനിയ്ക്ക് ആശങ്കയെന്നാണ് ആമി പറഞ്ഞത്.
രൂപേഷും ഷൈനയും കൊല്ലപ്പെട്ടേയ്ക്കും എന്ന ആശങ്ക ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്ന് ആമി പറയുന്നു. അതേ സമയം നിലവിലെ നിയമം അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ തന്റെ മാതാപിതാക്കള്‍ക്ക് ജയിലില്‍ നിന്ന് പുറത്ത് വരാന്‍ കഴിയുമെന്നാണ് ആമി പ്രതീക്ഷിയ്ക്കുന്നത്.
ഇതിനിടെ ആമിയെ അറസ്റ്റ് ചെയ്യാന്‍ തമിഴ്‌നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications