കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിന് കാരണം ഡാം മാനേജ്മെന്‍റിലെ വീഴ്ച്ച: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്, സര്‍ക്കാറിന് തിരിച്ചടി

Google Oneindia Malayalam News

കൊച്ചി: പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നുവിട്ടതില്‍ പാളിച്ചകളുണ്ടായെന്ന റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡാം തുറന്നു വിട്ടതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്..

<strong> ടൈം മാഗസിന്‍ കവറില്‍ ഫോട്ടോഷോപ്പുമായി കണ്ണന്താനത്തിന്‍റെ പ്രചരണം; കയ്യോടെ പിടികൂടി സോഷ്യല്‍ മീഡിയ</strong> ടൈം മാഗസിന്‍ കവറില്‍ ഫോട്ടോഷോപ്പുമായി കണ്ണന്താനത്തിന്‍റെ പ്രചരണം; കയ്യോടെ പിടികൂടി സോഷ്യല്‍ മീഡിയ

മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ധര്‍ക്കും സാധിച്ചില്ല. ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ലെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 ദേശീയ കാലാവസ്ഥ കേന്ദ്രത്തില്‍ നിന്നടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അവ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറി കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

 kerala

കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഈ സമിതിയില്‍ കാലാവസ്ഥാ വിദഗദ്ധരും ഡാം മാനേജ്മെന്‍റ് വിദഗ്ദ്ധരും വേണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്യുന്നു.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിനും സംവിധാനങ്ങള്‍‍ക്കും വീഴ്ച്ച പറ്റിയോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളായിരുന്നു ഹൈക്കോതിയില്‍ ലഭിച്ചത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ നിയമിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
amicus curiae report on flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X