കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കടത്ത് സമഗ്ര അന്വേഷണം വേണം: അമിക്കസ് ക്യൂറി

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയത്തില്‍ കുട്ടികളെ എത്തിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സമഗ്രാന്വേഷണം വേണമെന്ന് പറയുന്നത്. മുക്കം, വെട്ടത്തൂര്‍ അനാഥാലയങ്ങളില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ വ്യാജമാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കേസില്‍ അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ അറിയിച്ചു.

മറ്റൊരു ഏജന്‍സി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളെ അനുഗമിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നതിനെപ്പറ്റിയും അന്വേഷിയ്ക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

High Court

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ അനാഥാലയത്തിലേയ്ക്ക് കൊണ്ടു വരുമ്പോള്‍ പാലിയ്‌ക്കേണ്ട ബാലനീതി നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് 24 നാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് 466 ഓളം കുട്ടികളെ കണ്ടെത്തിയത്. കോഴിക്കോട്ടെ മുക്കം, മലപ്പുറത്തെ വെട്ടത്തൂര്‍ എന്നിവിടങ്ങളിലുള്ള അനാഥാലായങ്ങളിലേയ്ക്കായിരുന്നു കുട്ടികളെ കൊണ്ടുവന്നത്.

English summary
Amicus curiae submit report on child trafficking at High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X