കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിക്കസ് ക്യൂറി ഭീഷണിപ്പെടുത്തിയെന്ന് രാജു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന് ആരോപിക്കുന്ന അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിരേഖപ്പെടുത്തിയതെന്ന് സ്വര്‍ണ പണിക്കാരന്‍ രാജു. അമിക്കസ് ക്യൂറിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും രാജു വ്യക്തമാക്കി.

അമിക്കസ് ക്യൂറിക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കും. റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഗൗതം പത്മനാഭന്‍ പണം ആവശ്യപ്പെട്ടതായും രാജു ആരോപിക്കുന്നു.

Sree Padmanabhaswamy Temple

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം പുറത്തേക്ക് കടത്തിയതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും സ്വര്‍ണം കടത്തിയതായി റിപ്പോര്‍ട്ടില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

തഞ്ചാവൂരിലെ ഒരു ജ്വല്ലറിക്കാര്‍ വ്യാപകമായി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു ആരോപണം. ക്ഷേത്രത്തിന്റെ അധികൃതര്‍ ഇതിന് ഒത്താശ ചെയ്‌തെന്നും അമിക്കസ് ക്യൂറി ആരോപിച്ചിരുന്നു. ഇതെല്ലാം സ്വര്‍ണ പണിക്കാരന്‍ രാജുവിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി ആരോപിച്ചിരുന്നത്.

മൊഴി രേഖപ്പെടുത്താന്‍ അമിക്കസ് ക്യൂറി ഭീഷണിപ്പെടുത്തി എന്ന സ്വര്‍ണപ്പണിക്കാരന്റെ ആരോപണം ഗുരുതരമാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളണം എന്നാവശ്യപ്പെട്ട് രാജകുടുംബം സുപ്രീം കോടതിയെ സമീപിക്കാന്‍ ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജുവിന്റെ വെളിപ്പെടുത്തല്‍ രാജകുടുംബത്തിന് അനുകൂലമാകും.

English summary
Amicus Curie threatened to record statement: Jewellery worker Raju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X