കേരളത്തില്‍ നിയന്ത്രണം കടുപ്പിച്ചു; ഷോപ്പിങ് മാളുകളില്‍ പ്രവേശനം രോഗമില്ലാത്തവര്‍ക്ക്, മാസ് ടെസ്റ്റ്
തിരുവനന്തപുരം: കൊറോണ രോഗം വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. പൊതുപരിപാടികളില്‍ പരമാവധി നൂറ് പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ഷോപ്പിങ് മാളുകളില്‍ രോഗമില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം. അല്ലെങ്കില്‍ കൊറോണവാക്സിന് രണ്ടു ഡോസും എടുത്തിരിക്കണം. കൂടാതെ സംസ്ഥാനത്ത് കൊറോണ പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റേതാണ് തീരുമാനം. മന്ത്രിമാര്‍, ആരോഗ്യ വിദഗ്ധര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

രണ്ടര ലക്ഷം പേര്‍ക്ക് ശനിയാഴ്ചക്കകം കൊറോണ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കാകും പരിശോധനയില്‍ പ്രാധാന്യം നല്‍കുക. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളത്ത് പരിശോധന ശക്തമാക്കും. സംസ്ഥാനം വാക്സിന് ക്ഷാമം നേരിടുന്നുണ്ട്. കൂടുതല്‍ വാക്സിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് 130 കേന്ദ്രങ്ങളില്‍ വാക്സിന് ഇല്ലാത്തതിനാല്‍ ആളുകള്‍ക്ക് കുത്തെവയ്പെടുക്കാന് സാധിച്ചില്ല.
കേന്ദ്രം കൂടുതല്‍ വാക്സിന് എത്തിക്കുമെന്നാണ് കരുതുന്നത്. എത്തിയാല്‍ വാക്സിനേഷന് ക്യാമ്പുകള്‍ കൂടുതല്‍ വിപുലീകരിക്കും. ഒരു ദിവസം രണ്ട് ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കാനാണ് ശ്രമം. വാര്‍ഡ് തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാകും വാക്സിനേഷന് ക്യാമ്പ്. ഐസിയുവില്‍ കൂടുതല്‍ കിടക്കകള്‍ ഒരുക്കും. കൊറോണ സാഹചര്യം വിലയിരുത്തി നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി നല്കി. പരിശോധന ശക്തമാക്കാന്‍ പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications