കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കണം; നംവംബര്‍ 9 മുതല്‍ സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണം, കൊവിഡ് കാലത്തെ ടാക്‌സ് ഒഴിവാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. നിവൃത്തികേടുകൊണ്ടാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് ബസ് ഉടമകള്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

1

2018ന് ശേഷം മിനിമം ചാര്‍ജില്‍ നയാ പൈസ വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ബസുടമകള്‍ പറയുന്നു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട്ുപോകാനാകില്ല. മുന്‍ പ്രഖ്യാപിച്ച സമരം മാറ്റിവച്ചതാണ്. കൊവിഡ് കാലത്ത് ഡീസല്‍ വില വര്‍ദ്ധിക്കുന്നു. ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു. ഡീസല്‍ സബ്‌സിഡി തരുന്നില്ല. ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി ബസ് ഉടമകള്‍ വ്യക്തമാക്കുന്നു.

2

കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കുന്നത്. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ട് വയ്ക്കുന്നത്.

3

സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് വില വര്‍ദ്ധനയും ഇന്‍ഷുറന്‍സ് തുകയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ്. ഇത് കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ നല്‍കിയ ശുപാര്‍ശ അംഗീകരിക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. വര്‍ദ്ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിനെയും മന്ത്രിയെയും സമീപിച്ചെങ്കിലും അനുകൂല സമീപനം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് അനിശ്ചിത കാല സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ബസ് ഉടമകള്‍ പറയുന്നു.

4

അതേസമയം, രാജ്യത്ത് ദിവസേന ഇന്ധനല വില വര്‍ദ്ധിച്ചുവരികയാണ്. പല സംസ്ഥാനങ്ങളിലും ഡീസല്‍ വില 100 കടന്നിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലെ ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് വില കുതിച്ചുയരുന്നത്. തുടര്‍ച്ചയായ വര്‍ദ്ധന പൊതുഗതാഗതങ്ങളെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

5

എന്നാല്‍ ഇന്ധനവിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ തീരുമാനത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്തിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അവയെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ്. പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍ എന്നാണ് കേരളം മുന്നോട്ടുവച്ച വാദം.

Recommended Video

cmsvideo
KSRTC കാരണം ഒരു യുവാവിന് കിട്ടിയ പണി കണ്ടോ ... ആർക്കും ഈ ഗതി വരരുത്

English summary
Amid Crisis: Private bus owners in Kerala to go on indefinite strike from November 9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X