ദിലീപും വിജയ് ബാബുവും, രാജിവെച്ച് ശ്വേത, മാലാ പാര്‍വതി, ഹരീഷ് പേരടി; വിവാദചുഴിയില്‍ 'അമ്മ', 26 ന് ജനറല്‍ബോഡി
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗം ഈ മാസം 26 ന് നടക്കും. അമ്മയുടെ 28-ാം ജനറല്‍ ബോഡി യോഗമാണ് നടക്കാനിരിക്കുന്നത്. കൊച്ചിയിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ചായിരിക്കും യോഗം.
പ്രസിഡണ്ട് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് ജനറല്‍ ബോഡി യോഗം ചേരുക. രാവിലെ പത്ത് മണിക്ക് ജനറല്‍ ബോഡി യോഗത്തിന്റെ നടപടികള്‍ ആരംഭിക്കും. വിജയ് ബാബു വിഷയത്തില്‍ ഐ സി ( ഇന്റേണല്‍ കംപ്ലെയ്ന്റ് ) കമ്മിറ്റിയില്‍ നിന്നും നടി ശ്വേതാമേനോന്, കുക്കു പരമേശ്വരന്, മാലാ പാര്‍വതി എന്നിവര്‍ രാജി വെച്ചത് പ്രധാന ചര്‍ച്ചാ വിഷയമാകും.

നിലവില്‍ അമ്മയുടെ ഐ സി കമ്മിറ്റിയുടെ പ്രവര്‍ത്തനം ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇതുമായി കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ കാര്യമായ തീരുമാനമായിട്ടില്ല. ഇതോടൊപ്പം തന്നെ വൈസ് പ്രസിഡണ്ട് മണിയന്‍പിള്ള രാജു നടത്തിയ പരാമര്‍ശവും ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയാകും.

ഇതുകൂടാതെ താര സംഘടനയില്‍ നിന്നും രാജി വെച്ച നടന് ഹരീഷ് പേരടിയുടെ നിലപാടും ചര്‍ച്ച ചെയ്യും. ദിലീപ് കേസിന് പുറമെ നിരവധി വിഷയങ്ങളാണ് ഇത്തവണത്തെ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാന്‍ സാധ്യത. അവസരം വാഗ്ദാനം ചെയ്ത് നടനും നിര്‍മാതാവുമായ വിജയ് ബാബു പീഡിപ്പിച്ചു എന്ന യുവനടിയുടെ പരാതിയാണ് അമ്മയെ അടുത്തിടെ ഏറ്റവും പ്രതിസന്ധിയിലാക്കിയത്.

നടന് ഫേസ്ബുക്ക് ലൈവിലെത്തി അതിജീവിതയുടെ പേര് പറഞ്ഞതോടെ നടനെ പുറത്താക്കണം എന്ന ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി, അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വിജയ് ബാബു മാറി നില്ക്കാം എന്ന് അറിയിച്ചിട്ടുണ്ട് എന്നും അത് അംഗീകരിച്ച് പുറത്താക്കേണ്ടതില്ല എന്നുമായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം.

പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ് ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയയ്ക്കുകയായിരുന്നു. ഇതായിരുന്നു അമ്മ നിര്‍വാഹക സമിതി യോഗം പരിഗണിച്ചത്. എന്നാല്‍ ഇതിന് മുന്‍പ് തന്നെ നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന് ചെയര്‍പേഴ്സനായ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.

അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശപ്പെട്ടത്. എന്നാല്‍ ഇത് അമ്മ പരിഗണിച്ചില്ല. ഇതിനെതിരെ മാലാ പാര്‍വതിയാണ് ആദ്യം രംഗത്തെത്തിയത്. ഇരയുടെ പേര് പറഞ്ഞത് അംഗീകരിക്കാനാവില്ല എന്നും അമ്മ നടപടി എടുക്കണം എന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടു.

എന്നാല്‍ വിജയ് ബാബുവിനെ പുറത്താക്കാനാവില്ല എന്നും സ്ത്രീകളുടെ വിഷയം പറയാന്‍ സ്ത്രീകളുടെ സംഘടനയില്‍ പോകണം എന്നുമായിരുന്നു അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു പറഞ്ഞത്. ഇതിനെതിരെ നടന് ബാബുരാജ് ശക്തമായി രംഗത്തെത്തിയിരുന്നു. അമ്മയിലെ അംഗങ്ങള്‍ അമ്മയില്‍ തന്നെയാണ് അഭിപ്രായം പറയേണ്ടത് എന്നായിരുന്നു മണിയന്‍പിള്ള രാജുവിനെ തള്ളി എക്സിക്യൂട്ടീവ് അംഗം കൂടിയായ ബാബുരാജ് പറഞ്ഞത്.

ഇതിന് പിന്നാലെ 'അമ്മ' ആണ്മക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും അമ്മയിലെ കൂടുതല്‍ അംഗങ്ങളും സ്ത്രീകളാണെന്നും സംഘടന മണിയന് പിള്ള രാജു പറഞ്ഞിരുന്നു. അതേസമയം അമ്മ തുടര്‍ച്ചയായി സ്വീകരിക്കുന്ന സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഹരീഷ് പേരടി സംഘടനയില്‍ നിന്ന് രാജി വെച്ചത്.
എന്തിനേറെ ക്യാപ്ഷന്‍..? ഈ ഫോട്ടോ തന്നെ മതിയല്ലോ; അന്ന രാജന്റെ കലക്കന്‍ ചിത്രങ്ങള്‍
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications