ഉറുമ്പിനെ ഗ്രില്‍ ചെയ്താണെങ്കിലും ഇത് നിര്‍ത്തരുത്, മൃണാളിന്റെ വഴിയെ പോകല്ലേ; ഫിറോസ് ചുട്ടിപ്പാറയോട് ആരാധകര്‍
യൂട്യൂബിലെ പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഫിറോസ് ചുട്ടിപ്പാറ. വില്ലേജ് ഫുഡ് ചാനല്‍ എന്നാണ് ഫിറോസിന്റെ വീഡിയോ ചാനലിന്റെ പേര്. പാലക്കാട് എലപ്പുള്ളി സ്വദേശിയായ ഫിറോസ് കഴിഞ്ഞ ദിവസമാണ് യൂട്യൂബ് അവസാനിപ്പിക്കുകയാണ് എന്ന് അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്. ബിസിനസ് രംഗത്തേക്ക് ചുവടുമാറ്റാനാണ് യൂട്യൂബ് പരിപാടി നിര്‍ത്തുന്നത് എന്നാണ് ഫിറോസ് പറയുന്നത്.
യുഎഇ ആസ്ഥാനമാക്കി സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള പദ്ധതിയിലാണ് എന്നും എല്ലാവരും പിന്തുണയ്ക്കണം എന്നും ഫിറോസ് പറഞ്ഞിരുന്നു. 2007 മുതല്‍ 2012 വരെ സൗദി അറേബ്യയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ഫിറോസ് 2012 ല്‍ നാട്ടിലെത്തിയ ശേഷം പിന്നീട് തിരിച്ചുപോയില്ല. ആദ്യം ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ ജോലി ചെയ്തു. പിന്നീടാണ് യൂട്യൂബ് വീഡിയോകളിലേക്ക് തിരിഞ്ഞത്.

2018 ല്‍ ആണ് ക്രാഫ്റ്റ് മീഡിയ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പാചക വീഡിയോകള്‍ ആയിരുന്നു ചെയ്തിരുന്നത്. 9.03 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആണ് ഫിറോസിന്റെ യൂട്യൂബ് ചാനലിന് ഉള്ളത്. ഇത്രയും സക്സസായ, പ്രതിമാസം ഭേദപ്പെട്ട വരുമാനം യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന ഫിറോസ് യൂട്യൂബ് നിര്‍ത്തുന്നു എന്ന വാര്‍ത്ത പലരേയും ഞെട്ടിച്ചിരുന്നു.
നിരവധി പേരാണ് ഫിറോസ് ചുട്ടിപ്പാറയോട് തീരുമാനത്തില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെടുന്നത്. ചിലര്‍ ബിസിനസ് നടത്തിയാലും വീഡിയോ ചെയ്യണം എന്നും ഫിറോസിനോട് ഉപദേശിക്കുന്നു. വില്ലേജ് ഫുഡ് ചാനലില്‍ വരുന്ന വീഡിയോസെല്ലാം കാണാറുണ്ട് എന്നും നാട്ടിന്‍പുറത്ത് വെച്ച് ഫിറോസ് ഉണ്ടാക്കുന്ന ഓരോ വിഭവങ്ങള്‍ കാണുമ്പോഴും വായില്‍ വെള്ളം നിറയാറുണ്ട് എന്നും ചിലര്‍ പറയുന്നു.
അന്യനാട്ടുകളില്‍ പോയി ഒട്ടകം, ഒട്ടകപക്ഷി, മയില്‍, മുതല, പാമ്പ് എന്നിവയെ എല്ലാം പാചകം ചെയ്യുന്ന വീഡിയോ ഫിറോസ് തന്റെ ചാനലില്‍ പങ്ക് വെച്ചിട്ടുണ്ട്. ഇത് ഓര്‍മ്മിപ്പിച്ച് കൊണ്ട് 'ഇക്കാ ഉറുമ്പിനെ ഗ്രില്‍ ചെയ്തിട്ടാണെങ്കിലും ഈ ചാനല്‍ നിലനിര്‍ത്തണം' എന്നാണ് ഒരു സബ്സ്ക്രൈബര്‍ ഫിറോസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫിറോസിന്റെ സഹായികളായ ലക്ഷ്മണനേയും രതീഷിനേയും ബിസിനസില്‍ ഒപ്പം ചേര്‍ക്കണം എന്ന് പറയുന്നവരും കുറവല്ല.
'കുറച്ച് സ്റ്റാന്‍ഡേര്‍ഡ് ഉള്ള വീഡിയോ ചാനലുകളില്‍ ഒന്നാണ് നിര്‍ത്തരുത്', 'നമ്മളോട് ഈ ചതി വേണ്ടായിരുന്നു.. വീഡിയോ വരുന്നതും കാത്ത് കണ്ണും നട്ടിരുന്ന നമ്മളോട്', റെസ്റ്റോറന്റ് തുടങ്ങിയാല്‍ മൃണാളിന്റെ അവസ്ഥയാകും. നല്ലത് കൊടുത്താലും കുറ്റം കണ്ടുപിടിക്കും. ഫുഡ് എക്സ്പോര്‍ട്ട് ചെയ്യൂ. കുറെ ആളുകള്‍ക്ക് ജോലി നല്കാന് പറ്റും,' എന്നൊെക്കയാണ് മറ്റ് ചിലരുടെ കമന്റ്.
അതേസമയം ഇനിയും യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാകില്ല എന്നും അതിനാലാണ് സ്വയം സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത് എന്നുമാണ് ഫിറോസ് ചുട്ടിപ്പാറ പറയുന്നത്. ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ് എന്നതിനാല്‍ കൂടുതല്‍ സമയമെടുത്തുള്ള പാചക വിഡിയോകള്‍ക്ക് പകരം റീലുകള്‍ ആയിരിക്കും ഇനി ചാനലില്‍ അപ്ലോഡ് ചെയ്യുക എന്നും ഫിറോസ് വ്യക്തമാക്കിയിട്ടുണ്ട്.
കുക്കിംഗ് വിഡിയോകള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നില്ല എന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞിട്ടുണ്ട്. അതായത് മുതല ഫ്രൈ, 100 കിലോയുള്ള മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍, 300 കിലോ ബീഫ് അച്ചാര്‍, ഭീമന് പുട്ട്, ഐസ്ക്രീം, ഫ്രൂട്ട് സലാഡ് എന്നിങ്ങനെ ഉള്ള ഫിറോസിന്റെ വീഡിയോകളിലെ വെറൈറ്റി ഐറ്റങ്ങള്‍ ഇനി ഉണ്ടായേക്കില്ല.
ഇത്തരത്തില്‍ കുറെ അളവില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെല്ലാം സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം കഴിക്കുകയും അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കൊടുക്കുകയും ആണ് ഫിറോസ് ചെയ്യുന്നത്. അതിനാലാണ് ഫിറോസ് ഇത്ര ജനകീയനാകാനും കാരണം.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications