കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യം, ജനങ്ങളും അത് ആഗ്രഹിക്കുന്നു: എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി. മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമായ കാര്യമാണ് എന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ട് എന്നും എ എ റഹീം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗൂഢാലോചനയുടെ ഭാഗമാണ് എന്നും എ എ റഹീം ആരോപിച്ചു. തീവ്ര ഹിന്ദുത്വ വാദികള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ കോണ്‍ഗ്രസ് അതുപോലെ ഏറ്റെടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നില്ല എങ്കിലും മുഖ്യമന്ത്രി പ്രതികരണം നടത്തിയല്ലോ എന്നും എ എ റഹീം വ്യക്തമാക്കി.

AA TR

എച്ച് ആര്‍ ഡി എസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം. എന്‍ ഐ എ കേസില്‍ പ്രതിയായ ഒരാളെ സ്ഥാപനത്തിന്റെ വക്തവിനെ പോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു എന്നും എ എ റഹീം ചൂണ്ടിക്കാട്ടി. ഗോഡ്‌സെയെ ആരാധിക്കുന്നവരുമായി വി ഡി സതീശന് ബന്ധമുണ്ട് എന്നും എ എ റഹീം ഡല്‍ഹിയില്‍ പറഞ്ഞു.

യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍

സ്വര്‍ണ കത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇന്ന് കനത്ത സുരക്ഷാ വിന്യാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്തെയും കൊച്ചിയിലേയും പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ വരവിനെ തുടര്‍ന്ന് രണ്ടിടത്തും വന്‍ ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്.

പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിലുള്ള സുരക്ഷയ്ക്ക് പുറമേ അധിക സുരക്ഷയ്ക്കായി നാല്‍പത് അംഗ സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ അനുഗമിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയാണ് സുരക്ഷാ വിന്യാസം വിലയിരുത്തുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേരും 2 കമാന്‍ഡോ വാഹനത്തില്‍ പത്ത് പേരും ദ്രുത പരിശോധനാ സംഘത്തില്‍ എട്ട് പേരും ഒരു പൈലറ്റും എസ്‌കോര്‍ട്ടുമാണ് അധികമായി മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ അധിക സുരക്ഷയ്ക്കായി നാല്‍പതംഗ സംഘം, കോട്ടയത്ത് ഗതാഗത നിയന്ത്രണം; വലഞ്ഞ് ജനംമുഖ്യമന്ത്രിയുടെ അധിക സുരക്ഷയ്ക്കായി നാല്‍പതംഗ സംഘം, കോട്ടയത്ത് ഗതാഗത നിയന്ത്രണം; വലഞ്ഞ് ജനം

Recommended Video

cmsvideo
KT Jaleel | സരിതയുടെയോ സ്വപ്‌നയുടെയോ നറുക്കില്‍ ചേര്‍ന്നിട്ടില്ല *Kerala |

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്കുള്ള സുരക്ഷയ്ക്ക് പുറമേയാണ് ഇത്. ഇന്ന് കോട്ടയത്ത് നടന്ന കെ ജി ഒ എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു മണിക്കൂര്‍ മുമ്പ് ഹാളില്‍ കയറണം എന്ന് നിര്‍ദേശിച്ചിരുന്നു. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസും ഏര്‍പ്പെടുത്തിയിരുന്നു.

English summary
amid opposition's attack AA Rahim MP support Pinarayi Vijayan's extra security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X