വിവാദങ്ങൾക്കിടെ കാണാതെ പോകരുത്, തിരുവനന്തപുരം മെഡിക്കൽ കോളേജ് കൈവരിച്ച നേട്ടങ്ങൾ നിരത്തി മന്ത്രി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കി വകുപ്പ് തലവൻ ഡോക്ടർ ഹാരിസ് രംഗത്ത് വന്നതോടെ ആരോഗ്യവകുപ്പ് വലിയ വിമർശനമാണ് നേരിടുന്നത്. ഇടതുപക്ഷ അനുഭാവിയായ ഒരാൾ തന്നെ ഇത്തരത്തിൽ രംഗത്ത് വന്നത് ആരോഗ്യവകുപ്പ് എത്ര വലിയ പരാജയമാണെന്നത് വ്യക്തമാക്കുന്നുവെന്ന തരത്തിലുളള വിമർശനങ്ങളാണ് പ്രതിപക്ഷവും സോഷ്യൽ മീഡിയയും അടക്കം ഉന്നയിക്കുന്നത്.
ഈ വിവാദങ്ങൾക്കിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിരിക്കുകയാണ്. വിവാദങ്ങൾക്കിടെ ഈ വികസന നേട്ടങ്ങൾ ആരും കാണാതെ പോകരുതെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' വിവാദങ്ങൾക്കിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസന നേട്ടങ്ങൾ ആരും കാണാതെ പോകരുത്. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. വലിയ മാറ്റം മെഡിക്കല്‍ കോളേജില്‍ കാണാന്‍ സാധിക്കും.

പ്രതിദിനം നാലായിരത്തോളം പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. 2024 ല്‍ 13,24,775 പേര്‍ക്ക് ഒപി ചികിത്സയും 97,140 പേര്‍ക്ക് കിടത്തി ചികിത്സയും നല്‍കി. യൂറോളജി ഒപിയില്‍ 27,116 പേരേയും ഐപിയില്‍ 2482 പേരേയും ചികിത്സിച്ചു. മെഡിക്കല്‍ കോളേജില്‍ 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തി. എസ്.എ.ടി. ആശുപത്രിയെ കേന്ദ്രം സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്തി. 2023 ഡിസംബറില്‍ മെഡിക്കല്‍ കോളേജിനായി 25 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.
സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിറ്റിക്കല്‍ കെയര്‍, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്.എം.എ. ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ മൂന്ന് പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമാക്കി കോഴ്‌സ് ആരംഭിച്ചു. എംഡി അനസ്തീഷ്യ 6 സീറ്റ് വര്‍ധിപ്പിച്ച് പതിനെട്ട് സീറ്റ് ആയി ഉയര്‍ത്തി എന്‍എംസിയുടെ അംഗീകാരം ലഭ്യമാക്കി.
പീഡിയാട്രിക് നെഫ്രോളജി ഡിഎം കോഴ്സ് ആരംഭിക്കുന്നതിന് രണ്ട് സീറ്റുകള്‍ അനുമതി ലഭ്യമാക്കി. പള്‍മിനറി മെഡിസിനില്‍ ഡിഎം കോഴ്സ് ആരംഭിക്കുന്നതിന് രണ്ട് സീറ്റുകള്‍ അനുമതി ലഭ്യമാക്കി. 30 കോടിയിലധികം രൂപ ചെലവഴിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ സംവിധാനമൊരുക്കി നൂതന സംവിധാനങ്ങളോടു കൂടിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി പഴയ അത്യാഹിത വിഭാഗത്തില്‍ നിന്നും ആധുനിക സൗകര്യങ്ങളോടു കൂടിയ അത്യാഹിത വിഭാഗത്തിന്റെ സേവനം പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യമായി കാന്‍സര്‍ രോഗികള്‍ക്ക് നൂതന റേഡിയേഷന്‍ നല്‍കുന്ന ഉപകരണമായ ലിനാക് സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ വിഭാഗം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക് സ്ഥാപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 7.3 കോടി ചെലവില്‍ സ്പെക്റ്റ് സ്‌കാന്‍ സ്ഥാപിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 15 കോടി ചെലവഴിച്ച് പെറ്റ് സ്‌കാന്‍ സ്ഥാപിക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. മെഡിക്കല്‍ കോളേജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു സ്ഥാപിച്ചു. ഇ ബസ് സംവിധാനം സ്ഥാപിച്ചു. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട 14.3 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ സജ്ജമാക്കി. സ്‌കിന്‍ ലാബ് യാഥാര്‍ത്ഥ്യമാക്കി. എന്‍ഇഎല്‍എസ് സ്‌കില്‍ ലാബ് സജ്ജമാക്കി. ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു എന്നിവ സ്ഥാപിച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി വിഭാഗത്തിന്റെ കീഴില്‍ ആദ്യമായി മെക്കാനിക്കല്‍ ത്രോമ്പക്ടമി വിജയകരം. എസ്എടി ആശുപത്രിയില്‍ ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കി. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ 82 ലക്ഷം രൂപയുടെ ഹൈ എന്‍ഡ് എക്കോ കാര്‍ഡിയോഗ്രാഫി മെഷീന്‍ സ്ഥാപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 23 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍ പ്രവര്‍ത്തനസജ്ജമാക്കി. പീഡിയാട്രിക്, നിയോനാറ്റോളജി ഐസിയുകളില്‍ ബെഡ്‌സൈഡ് കണ്‍സള്‍ട്ടേഷനുകളും എക്കോകാര്‍ഡിയോഗ്രാഫിയും ലഭ്യമാക്കി.
പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി തിയേറ്ററും 14 കിടക്കകളുള്ള പോസ്റ്റ്-ഓപ്പറേഷന്‍ ഐസിയുവും സ്ഥാപിച്ചു. പീഡിയാട്രിക്ക് നെഫ്രോളജി വിഭാഗത്തില്‍ 12 കിടക്കകളുള്ള പുതിയ ഹീമോഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു. നിയോനെറ്റോലജി വിഭാഗത്തില്‍ മാതൃ-നവജാത ശിശു സംരക്ഷണ യൂണിറ്റും സമഗ്ര മുലയൂട്ടല്‍ മാനേജ്മെന്റ് കേന്ദ്രവും (മുലപ്പാല്‍ ബാങ്ക്) ആരംഭിച്ചു. പീടിയാട്രിക്സ് വിഭാഗത്തില്‍ 24 കിടക്കകളുള്ള സെമി ഐസിയു, 8 കിടക്കകളുള്ള എച്ച്ഡിയു എന്നിവ സജ്ജമാക്കി. എസ്എടി ആശുപത്രിയിലെ മികച്ച മാതൃശിശു പരിചരണ സംവിധാനങ്ങള്‍ക്ക് ദേശീയ ലക്ഷ്യ ഗുണനിലവാര അംഗീകാരം ലഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇത്രയും നേട്ടങ്ങൾ കൈവരിച്ച കാലഘട്ടം ഉണ്ടായിട്ടില്ല. വിവാദങ്ങൾക്കിടയിൽ വികസന നേട്ടങ്ങൾ അവഗണിക്കരുത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications