കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയിലും സന്നിധാനത്ത് ഭക്തജന തിരക്ക്

  • By Soorya Chandran
Google Oneindia Malayalam News

പത്തനംതിട്ട: കനത്ത മഴയും കൊടും തണുപ്പും ഒന്നും അയ്യപ്പ ഭക്തരെ അല്‍പം പോലും അലട്ടുന്നില്ല. അയ്യനെ കാണാന്‍ എല്ലാ പ്രതിബദ്ധങ്ങളും മറികടന്ന് ഭക്തര്‍ എത്തിക്കൊണ്ടേ ഇരിക്കുന്നു.

ആളുകള്‍ കൂടുതല്‍ എത്തുമ്പോള്‍ പരിസരം കൂടുതല്‍ വൃത്തികേടാവുകയും ചെയ്യുന്നുണ്ട്. അയ്യപ്പ ഭക്തര്‍ സന്നദ്ധ പ്രവര്‍ത്തനമായി പരിസര ശുചീകരണം നടത്തുണ്ട്. കൂടാതെ ദേവസവ്ത്തിന്റെ നേതൃത്വത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ ഹൈക്കോടതി ജഡ്ജിയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

ശബരിമലയിലെ വിശേഷങ്ങള്‍ കാണാം

കുറയാത്ത തിരക്ക്

കുറയാത്ത തിരക്ക്

കഴിഞ്ഞ ദിവസം കനത്ത മഴയായിരുന്നു സന്നിധാനത്തും പരിസര പ്രദേശങ്ങളിലും. പക്ഷേ ഭക്തരുടെ തിരക്കിന് കാര്യമായ കുറവുണ്ടായില്ല.

എന്തിനും ഏതിനും

എന്തിനും ഏതിനും

ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സഹായം നല്‍കാന്‍ സന്നദ്ധരായി ധാരാളം പേര്‍ സന്നിധാനത്തുണ്ട്.

മഴയില്‍ നനഞ്ഞ സന്നിധാനം

മഴയില്‍ നനഞ്ഞ സന്നിധാനം

സന്നിധാനത്ത് മഴകൊണ്ട് പോകുന്ന അയ്യപ്പ ഭക്തര്‍

പ്രസാദ വിതരണം

പ്രസാദ വിതരണം

ശബരിമല മേള്‍ശാന്തി ഭക്തര്‍ക്ക് പ്രസാദ വിതരണം നടത്തുന്നു.

അയ്യനെ കാണാന്‍ എന്തും സഹിക്കും

അയ്യനെ കാണാന്‍ എന്തും സഹിക്കും

കാലുകള്‍ക്ക് ശേഷിയില്ലാത്ത ഭക്തനെ താങ്ങി സന്നിധാനത്ത് എത്തിക്കുന്ന കൂട്ടുകാര്‍

ഹൈക്കോടതി ശുചീകരണം

ഹൈക്കോടതി ശുചീകരണം

കേരള ഹൈക്കോടതി ജഡ്ജി ബിപി റായ് (കറുത്ത വസ്ത്രം ധരിച്ച ആള്‍)ഇത്തവണ ശബരിമല ദര്‍ശനത്തിനെത്തി. വെറുതേ വന്ന് ശസ്താവിനെ കണ്ട് മടങ്ങുകയല്ല ഇദ്ദേഹം ചെയ്തത്. സന്നിധാനത്ത് നടന്ന പുണ്യം പൂങ്കാവനം ശുചിത്വ പദ്ധതിയില്‍ പങ്കാളിയായിട്ടാണ് ജഡ്ജി മടങ്ങിയത്.

കളഭാഭിഷേകം

കളഭാഭിഷേകം

ശബരിമലയില്‍ കളഭാഭിഷേകത്തിനുള്ള കുംഭവുമായി മേള്‍ശാന്തി.

കാനന പാത താണ്ടി ഐജി എത്തി

കാനന പാത താണ്ടി ഐജി എത്തി

ഐജി എം പത്മകുമാര്‍ പരമ്പരാഗത കാനന പാതവഴി സന്നിധാനത്ത് എത്തിയപ്പോള്‍

ശുചീകരണം

ശുചീകരണം

സന്നിധാനത്ത് ദേവസ്വം അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണം

എന്തൊരു നാറ്റം

എന്തൊരു നാറ്റം

സന്നിധാനത്തും പരിസരത്തും കൂടിക്കിടക്കുന്ന മാലിന്യം

English summary
Amidst heavy rain, pilgrimage rush at Sabarimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X