കുഴിയെടുത്ത് ഗെയില്‍ മുന്നോട്ട്.... കത്തിച്ച ടയറൊക്കെ വെറുതെയായി; തടയാന്‍ ധൈര്യപ്പെടാതെ സമരക്കാര്‍?
Recommended Video

ഗെയിലിന് കുഴിയെടുത്ത് സർക്കാർ, പ്രതിഷേധം വെറുതെയായി | Oneindia Malayalam
കോഴിക്കോട്: പ്രതിഷേധങ്ങളും ടയർ കത്തിക്കലും ജെസിബി തകർക്കലും കല്ലേറുമൊന്നും ഏശിയില്ല. ലാത്തിച്ചാർജിന്റെ തുടർച്ചയായ ദിനങ്ങളിലും ഗെയിൽ പൈപ്പ് ലൈനിനു വേണ്ടിയുള്ള കുഴിയെടുക്കൽ നിർബാധം തുടരുന്നു. കനത്ത പൊലീസ് കാവലിൽ ആണ് നിർമാണ ജോലികള്‍ നടക്കുന്നത്.
ലാത്തിച്ചാർജിനെത്തുടർന്ന് കഴിഞ്ഞ ദിവസം മുക്കത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹർത്താൽ ദിനത്തിലും കുഴിയെടുക്കലിന് ഒരു മുടക്കവും ഉണ്ടായില്ല എന്നതാണ് സത്യം.
സമരക്കാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ പ്രദേശത്തേക്ക് അധികം എത്തിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗെയിലിന്‍റെ ജോലികളെ തടസ്സപ്പെടുത്തുകയും ചെയ്തില്ല.












Click it and Unblock the Notifications