പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കാനാകുമോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം കാണാം, വെല്ലുവിളിച്ച് അമിത് ഷാ
കൊച്ചി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമോ എന്നുളളത് തിരഞ്ഞെടുപ്പിന് ശേഷം കാണാം എന്നാണ് അമിത് ഷായുടെ വെല്ലുവിളി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തിയ അമിത് ഷാ ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലും അസമിലും പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കവേ, തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യം പൗരത്വ നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പൗരത്വ നിയമം നടപ്പിലാക്കാനുളള ഉത്തരവിടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
പ്രസിദ്ധിനുമുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, ഇന്ത്യയുടെ വിജയ ചിത്രങ്ങൾ കാണാം

കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമത്തിന് എതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസ്സാക്കിയത് കേരളത്തില്‍ ആയിരുന്നു. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുളള പ്രമേയം ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഒരുമിച്ചാണ് പാസ്സാക്കിയത്.
കേരളത്തില്‍ ഇക്കുറി ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടും എന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി ഇല്ല എന്നത് ബിജെപിയെ ബാധിക്കുമെന്നും അമിത് ഷാ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് പ്രത്യേക വിമാനത്തില്‍ അമിത് ഷാ കേരളത്തില്‍ എത്തിയത്. തലശ്ശേരിയില്‍ അമിത് ഷാ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ പരിപാടി റദ്ദാക്കുകയായിരുന്നു.
Recommended Video
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications