• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത് ഷായുടെ കര്‍ശന നിര്‍ദേശം; വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം, പകരം ആവശ്യപ്പെട്ടത് ഇക്കാര്യം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി സംസ്ഥാന നേതൃത്വത്തിന് കനത്ത വെല്ലുവിളിയാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായാറാഴ്ച സംസ്ഥാന നേതാക്കളുമയി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയത് വലിയ ദൗത്യം. പ്രധാന നേതാക്കളെല്ലാം മല്‍സരിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. ഘടകകക്ഷികളുടെ നേതാക്കളും മല്‍സര രംഗത്തുണ്ടാകണം. അതുവഴി കേരളത്തില്‍ ബിജെപി അനുകൂല തരംഗ സാധ്യതയുണ്ടാക്കുകയാണ് ലക്ഷ്യം.

ആദ്യം പിന്നാക്കം നിന്നിരുന്ന ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ മല്‍സരിച്ചേക്കും. മാത്രമല്ല, 10000ത്തില്‍ താഴെ വോട്ട് കിട്ടുന്ന മണ്ഡലങ്ങളുണ്ടാകരുത് എന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

പ്രമുഖരായ നേതാക്കളെല്ലാം മല്‍സരിക്കണം

പ്രമുഖരായ നേതാക്കളെല്ലാം മല്‍സരിക്കണം

നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യതാ പട്ടിക കഴിഞ്ഞ ദിവസം അമിത് ഷാ പരിശോധിച്ചു. ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ബിജെപിയുടെയും എന്‍ഡിഎയിലെ മറ്റു കക്ഷികളുടെയും പ്രമുഖരായ നേതാക്കളെല്ലാം മല്‍സരിക്കണം എന്ന് അമിത് ഷാ ആവശ്യപ്പെട്ടത്.

തുഷാര്‍ സാധ്യത ഈ മൂന്നിടത്ത്

തുഷാര്‍ സാധ്യത ഈ മൂന്നിടത്ത്

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കാനില്ല എന്നാണ് നേരത്തെ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ അമിത് ഷായുടെ പ്രത്യേക നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ മല്‍സരിച്ചേക്കും. കുന്നംകുളം, വര്‍ക്കല, കുട്ടനാട് എന്നിവയില്‍ ഏതെങ്കിലും മണ്ഡലത്തില്‍ അദ്ദേഹം മല്‍സര രംഗത്തുണ്ടാകും.

നടന്‍ ദേവന്‍ മല്‍സരിക്കുമോ

നടന്‍ ദേവന്‍ മല്‍സരിക്കുമോ

പിസി തോമസ് മല്‍സര രംഗത്തുണ്ടാകുമെന്നാണ് മറ്റൊരു വിവരം. പാലായില്‍ മല്‍സരിക്കാനാണ് സാധ്യത. കൂടാതെ അടുത്തിടെ ബിജെപിയിലെത്തിയ നടന്‍ ദേവന്‍, വീണ്ടും എന്‍ഡിഎ വേദിയിലെത്തിയ സികെ ജാനു എന്നിവരും മല്‍സരിക്കുമെന്നാണ് സൂചന. നേരത്തെ തൃശൂരില്‍ മല്‍സരിക്കുമെന്ന് ദേവന്‍ പറഞ്ഞിരുന്നു. ബിജെപിയുടെ പ്രധാന നേതാക്കളും മല്‍സരിക്കും. ആരും മാറി നില്‍ക്കരുതെന്ന് അമിത് ഷാ നിര്‍ദേശിച്ചു.

അമിത് ഷാ നല്‍കിയ ടാര്‍ജറ്റ്

അമിത് ഷാ നല്‍കിയ ടാര്‍ജറ്റ്

വോട്ട് വര്‍ധന ഇത്തവണ നിര്‍ബന്ധമാണ് എന്നാണ് അമിത് ഷാ സംസ്ഥാന നേതാക്കളോട് പറഞ്ഞിരിക്കുന്നത്. ഓരോ മണ്ഡലത്തിലും 10000 വോട്ടില്‍ കുറയാന്‍ പാടില്ലെന്നും ബിജെപിക്ക് മുമ്പില്‍ ടാര്‍ജറ്റ് വച്ചു. എ ക്ലാസ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പാക്കണമെന്നും നിബന്ധന വച്ചിട്ടുണ്ട്.

34 എ ക്ലാസ് മണ്ഡലങ്ങള്‍

34 എ ക്ലാസ് മണ്ഡലങ്ങള്‍

കേരളത്തില്‍ ബിജെപിയുടെ എക്ലാസ് മണ്ഡലങ്ങളില്‍ 34 ആണ്. 30000ത്തില്‍ കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലങ്ങളെയാണ് എക്ലാസ് ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേയും ലോക്‌സഭാ തിരഞ്ഞെടുപ്പിലേയും വോട്ടുകള്‍ കണക്കാക്കിയാണ് എ ക്ലാസ് മണ്ഡലങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

 നേതാക്കള്‍ ദില്ലിയിലേക്ക് പോകും

നേതാക്കള്‍ ദില്ലിയിലേക്ക് പോകും

സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച ചര്‍ച്ച ഞായറാഴ്ച പുലര്‍ച്ച വരെ നടന്നിരുന്നു. അമിത് ഷായുടെ ഓരോ നീക്കങ്ങളും സംസ്ഥാന നേതൃത്വത്തിന് പുതിയ അനുഭവമായിരുന്നു എന്ന് നേതാക്കളില്‍ ചിലര്‍ പ്രതികരിക്കുന്നു. അമിത് ഷാ പരിശോധിച്ച പട്ടികയില്‍ വേണ്ട തിരുത്തലുകള്‍ വരുത്തി ദില്ലിയിലെത്തി അന്തിമ പട്ടിക തയ്യാറാക്കും.

സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം

സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം

പൊതുരംഗത്ത് സജീവമായ പലരും ബിജെപിയില്‍ എത്തിയത് പാര്‍ട്ടിക്ക് പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇ ശ്രീധരന്റെ വരവാണ് ഇതില്‍ പ്രധാനം. പ്രമുഖരായ ദേശീയ നേതാക്കള്‍ പ്രചാരണത്തിന് എത്തണമെന്നാണ് സംസ്ഥാന നേതാക്കള്‍ അമിത് ഷായോട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി, യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിന് എത്തും.

കോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളും

രുഹാനി ശര്‍മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Actor Mithun Chakraborty joins BJP | Oneindia Malayalam

  English summary
  Amit Shah gives Special Target to Kerala BJP Leaders in Kerala Assembly Election 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X