Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി 5 സീറ്റുകള്‍ നേടും; സുരേന്ദ്രന് കിട്ടുക 8 ലക്ഷം വോട്ട്, കേരളത്തില്‍ വന്‍ വിജയമുണ്ടാകുമെന്ന്

Recommended Video

cmsvideo
    കേരളത്തില്‍ ബി.ജെ.പിക്ക് 5 സീറ്റ കിട്ടും | Oneindia Malayalam

    കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന ആത്മവിശ്വാസം പ്രകടപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല, വിശ്വാസത്തിന്‍റെ പ്രശ്നമാണെന്നും ഒരു മലയാളം ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

    ശബരിമലയുടെ പേരുപറഞ്ഞ വോട്ടുപിടിക്കുന്നതിന് മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് ഉള്ളത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ നേരിട്ട അതിക്രമങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കും. അത് തടയാനാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ക്കുന്നു.. വിശദാംശങ്ങള്‍ ഇങ്ങനെ..

    ഭൂരിപക്ഷം വര്‍ധിപ്പിക്കും

    ഭൂരിപക്ഷം വര്‍ധിപ്പിക്കും

    ഇതുവരെ പുറത്ത് വരുന്ന അഭിപ്രായ സര്‍വ്വേകളെ തള്ളിക്കൊണ്ട് തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം വര്‍ധിപ്പിക്കും. ഉത്തര്‍പ്രദേശില്‍ ചില സീറ്റുകള്‍ പോയേക്കാമെങ്കിലും മറ്റിടങ്ങളില്‍ നിന്ന് നഷ്ടപരിഹരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

    60 ഇടങ്ങളില്‍

    60 ഇടങ്ങളില്‍

    കഴിഞ്ഞ തവണ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിയാത്ത 60 ഇടങ്ങളില്‍ ഇക്കുറി ബിജെപി വിജയിക്കും. അങ്ങനെ നിലവിലെ അംഗസംഖ്യയേക്കാള്‍ കൂടുതല്‍ അംഗബലം തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സഭയില്‍ ബിജെപിക്ക് ഉണ്ടാവും.

    അഞ്ച് സീറ്റ്

    അഞ്ച് സീറ്റ്

    കേരളത്തില്‍ അഞ്ച് സീറ്റ് ബിജെപിക്ക് ഉറുപ്പ് ആണ്. അത് ഏതൊക്കെയെന്ന് ഇപ്പോള്‍ പറയില്ല. അഭിപ്രായ സര്‍വ്വേകളിലേതിലും മികച്ച ഫലമാവും കേരളത്തില്‍ ബിജെപി ലഭിക്കുകയെന്ന് ഉറപ്പുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

    കേരളവും മാറാന്‍ പോവുകയാണ്

    കേരളവും മാറാന്‍ പോവുകയാണ്

    ബംഗാളും ത്രിപുരയും മാറിയത് പോലെ കേരളവും മാറാന്‍ പോവുകയാണ്. യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിക്കുന്ന രീതി സംസ്ഥാനത്ത് അവസാനിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് അതിനുള്ള തടക്കമായിരിക്കും.

    അപ്രസക്തമാകും

    അപ്രസക്തമാകും

    ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മും സിപിഐയുമെല്ലാം ഇന്ത്യയില്‍ പൂര്‍ണ്ണമായി അപ്രസക്തമാകും. പ്രളയത്തില്‍ കേരള സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടതെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വന്നതതോടെ വ്യക്തമായെന്നും അമിത് ഷാ പറഞ്ഞു.

    പിണറായി വിജയന് തിടുക്കം

    പിണറായി വിജയന് തിടുക്കം

    അയ്യപ്പന്‍റെ പേരു പറഞ്ഞ് ഞങ്ങളാരും വോട്ടുതേടുന്നില്ല. പക്ഷെ എത്രയോ വിശ്വാസികള്‍ക്ക് മുറിവേറ്റിട്ടുണ്ട്. നടപ്പാക്കാത്ത എത്രയോ സൂപ്രീംകോടതി വിധികളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മാത്രം എന്തിനായിരുന്നു പിണറായി വിജയന് തിടുക്കമെന്ന് ജനം ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

    വെല്ലുവിളി

    വെല്ലുവിളി

    എല്ലാം സുപ്രീംകോടതി വിധികളും നടപ്പാക്കുമോയെന്നും അമിത് ഷാ പിണറായി വിജയനെ വെല്ലുവിളിച്ചു. പള്ളികളില്‍ ഉച്ചഭാഷിണി പാടില്ലെന്ന വിധി നടപ്പക്കാന്‍ പിണറായിക്ക് കഴിയുമോ?. വോട്ട്ബാങ്ക് തകരുമെന്ന് പേടിച്ചാണ് ഇടതുസര്‍ക്കാര്‍ ഇട്ടനിലപാടെടുക്കുന്നത്.

    മാപ്പ് പറയില്ല

    മാപ്പ് പറയില്ല

    വയനാടിനെക്കുറിച്ച് നടത്തിയ പാക്കിസ്താന്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും ഷാ പറഞ്ഞു. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ ജനങ്ങള്‍ അംഗീകരിച്ചതാണ്. കോണ്‍ഗ്രസിന്‍റെ പ്രത്യശാസ്ത്രത്തെ ജനങ്ങള്‍ 44 സീറ്റിലൊതുക്കിയെന്നും അമിത് ഷാ പറഞ്ഞു.

    സെൻകുമാര്‍

    സെൻകുമാര്‍

    അമിത് ഷാക്ക് പിന്നാലെ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെൻകുമാര്‍ വ്യക്തമാക്കി. രണ്ട് മാസ പൂജക്കും ശബരിമലയിൽ പ്രശ്നമില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ടിപി സെൻകുമാര്‍ പറഞ്ഞു

    പ്രീണന രാഷ്ട്രീയം

    പ്രീണന രാഷ്ട്രീയം

    ഒരു വിഭാഗം വിശ്വാസികളോട് മാത്രം എന്തിനാണ് സർക്കാർ ഇത്ര ധാർഷ്ട്യം കാണിക്കുന്നത്. കേരളത്തിലെ പ്രീണന രാഷ്ട്രീയത്തിന്‍റെ അവസാനം ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്നും മുന്‍ ഡിജിപി വ്യക്തമാക്കി.

    കെ സുരേന്ദ്രന് 8 ലക്ഷം

    കെ സുരേന്ദ്രന് 8 ലക്ഷം

    പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് 8 ലക്ഷം വോട്ട് കിട്ടും. ശബരിമലയിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ശബരിമല ചർച്ച ചെയ്യുക തന്നെ ചെയ്യും. ശബരിമല കർമ്മസമിതി ഹോർഡിംഗുകൾ സ്ഥാപിച്ചതിൽ യാതൊരു ചട്ടലംഘനവും ഇല്ലെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+