കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്നത് വെഞ്ഞാറമൂട് ശശി മാത്രം! സികെ ജാനുവിന് ലോട്ടറി! ഒക്ടോബറിൽ വീണ്ടുമെത്തുമെന്ന് അമിത് ഷാ

പല പ്രമുഖരെയും പാർട്ടിയിലെത്തിച്ച് ഞെട്ടിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കൂക്കൂട്ടൽ,എന്നാൽ മുൻ സിപിഐ നേതാവ് വെഞ്ഞാറമൂട് ശശി മാത്രമാണ് ബിജെപിയിൽ ചേരാനായി വന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: ഭാരത പര്യടനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മൂന്നു ദിവസത്തെ സന്ദർശനത്തിന് ശേഷം മടങ്ങി. അമിത് ഷായുടെ സന്ദർശനം സംസ്ഥാന രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നടക്കം കൂടുതൽപേരെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. പല പ്രമുഖരെയും പാർട്ടിയിലെത്തിച്ച് ഞെട്ടിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കൂക്കൂട്ടൽ,എന്നാൽ മുൻ സിപിഐ നേതാവ് വെഞ്ഞാറമൂട് ശശി മാത്രമാണ് ബിജെപിയിൽ ചേരാനായി വന്നത്.

പുറത്തുള്ളവരെ എത്തിക്കാനായില്ല...

പുറത്തുള്ളവരെ എത്തിക്കാനായില്ല...

അമിത് ഷായുടെ സന്ദർശനത്തിനിടെ സംസ്ഥാന രാഷ്ട്രീയത്തിലെ പല പ്രമുഖരും ബിജെപിയിൽ ചേരുന്നത് പ്രഖ്യാപിക്കുമെന്നും എല്ലാവരു ഞെട്ടുമെന്നുമെല്ലാമായിരുന്നു സംസ്ഥാന നേതാക്കളുടെ അവകാശവാദം. എന്നാൽ പേരിനുപോലും ബിജെപിയിൽ ചേരാൻ തയ്യാറായി ആരുമെത്തിയില്ല എന്നതാണ് വാസ്തവം.

വെഞ്ഞാറമൂട് ശശി മാത്രം..

വെഞ്ഞാറമൂട് ശശി മാത്രം..

മുൻ സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി മാത്രമാണ് ബിജെപിയിൽ ചേരാൻ തയ്യാറായി എത്തിയത്. മറ്റു പല പ്രമുഖരെയും പാർട്ടിയിലെത്തിച്ച് അമിത് ഷായുടെ സന്ദർശനം ചരിത്രമാക്കി മാറ്റാനായിരുന്നു ബിജെപി സംസ്ഥാന നേതാക്കളുടെ പദ്ധതി. പക്ഷേ എല്ലാം ചീറ്റിപ്പോകുകയായിരുന്നു.

സികെ ജാനുവിന് പദവി...

സികെ ജാനുവിന് പദവി...

അമിത് ഷായുടെ സന്ദർശനത്തിലൂടെ ആദിവാസി ഗോത്രസഭ നേതാവ് സികെ ജാനുവിനാണ് നേട്ടമുണ്ടായത്. സികെ ജാനുവിന് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പദവി നൽകുന്നത് സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. സികെ ജാനു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ദില്ലിയിലെത്തിയാലുടൻ...

ദില്ലിയിലെത്തിയാലുടൻ...

താൻ ദില്ലിയിൽ എത്തിയാലുടൻ സികെ ജാനുവിന്റെ പദവി സംബന്ധിച്ച കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പു നൽകിയതായും റിപ്പോർട്ടുണ്ട്.

പ്രമുഖരുമായി കൂടിക്കാഴ്ച...

പ്രമുഖരുമായി കൂടിക്കാഴ്ച...

ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ പ്രമുഖരെയും കണ്ടിരുന്നു. മുൻ അംബാസിഡർ ടിപി ശ്രീനിവാസൻ, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ബാബു പോള്‍, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, നടന്‍ ബാബു നമ്പൂതിരി, സംഗീതജ്ഞ ഓമനക്കുട്ടി, ഗായകന്‍ ജി. വേണുഗോപാൽ എന്നിവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്.

രാഷ്ട്രീയം വിഷയമായില്ല...

രാഷ്ട്രീയം വിഷയമായില്ല...

ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായും പൗരപ്രമുഖരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയെങ്കിലും നിർണ്ണായകമായ രാഷ്ട്രീയ ചർച്ചകളൊന്നും നടന്നില്ലെന്നാണ് സൂചന. അമിത് ഷായുമായി രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്ന് മതമേലധ്യക്ഷന്മാരും പറഞ്ഞിരുന്നു.

പാർട്ടിയെ ഉണർത്തി...

പാർട്ടിയെ ഉണർത്തി...

അമിത് ഷായുടെ സന്ദർശനം സംസ്ഥാന രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും പാർട്ടിക്കുള്ളിൽ ഉണർവുണ്ടാക്കിയെന്നാണ് അഭിപ്രായം. സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിർദേശം.

പ്രവർത്തകർക്ക് മുന്നറിയിപ്പ്...

പ്രവർത്തകർക്ക് മുന്നറിയിപ്പ്...

പാർട്ടി പ്രവർത്തനത്തിൽ അലസത പാടില്ലെന്നാണ് അദ്ദേഹം പ്രവർത്തകർക്ക് നൽകിയ താക്കീത്. പ്രവർത്തിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് പുറത്തുപോകാമെന്നും അദ്ദേഹം നിർദേശിച്ചു.

ഒക്ടോബറിൽ വീണ്ടും...

ഒക്ടോബറിൽ വീണ്ടും...

പാർട്ടിയിലെ വീഴ്ചകൾ ഉടൻ പരിഹരിക്കണമെന്നാണ് അമിത് ഷാ സംസ്ഥാന നൽകിയിരിക്കുന്ന നിർദേശം. ഒക്ടോബറിൽ താൻ വീണ്ടും വരുമെന്നും അതിന് മുൻപ് പാർട്ടിയിലെ വീഴ്ചകളെല്ലാം പരിഹരിച്ചില്ലെങ്കിൽ കർശന നടപടികളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കോഴിക്കോട് ആട് പ്രസവിച്ചത് മനുഷ്യത്തലയുള്ള കുഞ്ഞിനെ! ഞെട്ടൽ മാറാതെ നാട്ടുകാർ! ജനമൊഴുകുന്നു...കോഴിക്കോട് ആട് പ്രസവിച്ചത് മനുഷ്യത്തലയുള്ള കുഞ്ഞിനെ! ഞെട്ടൽ മാറാതെ നാട്ടുകാർ! ജനമൊഴുകുന്നു...

പ്ലാൻ ചെയ്ത് മോഷണം നടപ്പാക്കി!! അതും സഹോദരിയുടെ വീട്ടിൽ!! പണിപാളി!! സംഭവിച്ചത്!!പ്ലാൻ ചെയ്ത് മോഷണം നടപ്പാക്കി!! അതും സഹോദരിയുടെ വീട്ടിൽ!! പണിപാളി!! സംഭവിച്ചത്!!

സിനിമയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതിനെക്കുറിച്ച് ഭാവന !!

English summary
Amit shah will come back to kerala on october, ck janu will get appointment in any central government institution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X