അമിത് ഷാ കേരളത്തിലേക്ക്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലബാറിൽ കൂറ്റൻ റാലിയൊരുക്കാൻ ബിജെപി!
ദില്ലി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ പിന്തുണ തേടാന്‍ ബിജെപി ഇന്ന് മുതല്‍ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കമിടുകയാണ്.
പൗരത്വ നിയമത്തെ അനുകൂലിച്ച് കേരളത്തില്‍ റാലി സംഘടിപ്പിക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തു. ഈ മാസം പതിനഞ്ചാം തിയ്യതി ശേഷമായിരിക്കും മലബാറില്‍ റാലി സംഘടിപ്പിക്കുക എന്നാണ് സൂചന. കൊച്ചിയിലും പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി റാലി സംഘടിപ്പിച്ചേക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമത്തിന് എതിരെ പ്രതിഷേധ റാലികളും പരിപാടികളും നടക്കുന്നുണ്ട്. ജനുവരി 26ന് എല്‍ഡിഎഫ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നുണ്ട്. പൗരത്വ നിയമത്തിന് എതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിക്കഴിഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളത്തില്‍ വന്‍ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് അമിത് ഷാ തന്നെ നേരിട്ട് നിയമത്തെ അനുകൂലിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നത്. കേരളത്തിലെത്താന്‍ അമിത് ഷാ തന്നെ താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.. ഈ മാസം 15 മുതല്‍ 25 വരെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്. ഇതിനായി ജന ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications